HOME
DETAILS

കടലാക്രമണം തടയാന്‍ 22.5 കോടി രൂപ അനുവദിച്ചു

  
backup
June 19 2019 | 20:06 PM

%e0%b4%95%e0%b4%9f%e0%b4%b2%e0%b4%be%e0%b4%95%e0%b5%8d%e0%b4%b0%e0%b4%ae%e0%b4%a3%e0%b4%82-%e0%b4%a4%e0%b4%9f%e0%b4%af%e0%b4%be%e0%b4%a8%e0%b5%8d%e2%80%8d-22-5-%e0%b4%95%e0%b5%8b%e0%b4%9f%e0%b4%bf

 


തിരുവനന്തപുരം: ഒന്‍പത് തീരദേശ ജില്ലകളില്‍ അടിയന്തര കടലാക്രമണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ നടപടിയുമായി സര്‍ക്കാര്‍. ഇതിനായി 22.50 കോടി രൂപ അനുവദിച്ചു.
തിരുവനന്തപുരം ജില്ലയില്‍ ചെറിയതുറ, വലിയതുറ, പൂന്തുറ, അഞ്ചുതെങ്ങ് എന്നിവിടങ്ങളിലെ പ്രവൃത്തികള്‍ ചെയ്യാന്‍ 3 കോടി രൂപയും കൊല്ലം ജില്ലയിലെ ഇരവിപുരം, കുളത്തിപ്പടം, ചാണക്കഴികം, ഗാര്‍ഫില്‍ നഗര്‍, കച്ചിക്കടവ്, കാക്കത്തോപ്പ്, ചെറിയഴീക്കല്‍, ശ്രായിക്കോട്, പണ്ടാര തുരുത്ത്, നീണ്ടകര, കോവില്‍ത്തോട്ടം, കരിത്തുറ, കോങ്ങല്‍ മലപ്പുറം ഉപ്പൂപ്പ പള്ളി എന്നിവിടങ്ങളിലേക്ക് 2.5 കോടിയും അനുവദിച്ചു.
ആലപ്പുഴ ജില്ലയിലെ വലിയഴീക്കല്‍, തറയില്‍ക്കടവ്, പെരുംപള്ളി, നല്ലാനിക്കല്‍, ആറാട്ടുപുഴ, തൃക്കന്നപ്പുഴ, പാനൂര്‍, കോമന, മാധവമുക്ക്, നീര്‍ക്കുന്നം, വണ്ടാനം, വളഞ്ഞവഴി, പുന്നപ്ര, പാതിരാപ്പള്ളി, ഓമനപ്പുഴ, കാട്ടൂര്‍ കോളജ് ജങ്ഷന്‍, കോര്‍ത്തശേരി, ഒറ്റമശേരി, ആയിരംതൈ, അര്‍ത്തുങ്കല്‍, ആറാട്ടുവഴി, പള്ളിത്തോട് എന്നിവിടങ്ങളിലേക്ക് 5 കോടി രൂപയും എറണാകുളം ജില്ലയിലെ ചെല്ലാനം ബസാര്‍, വേളാങ്കണ്ണി ഭാഗം, ഉപ്പാത്തിക്കോട് തോടിന്റെ ഭാഗം, കമ്പനിപ്പടി, വാച്ചാക്കല്‍, വൈപ്പിന്‍ ദ്വീപില്‍ നായരമ്പലം, വൈപ്പിന്‍, അണിയില്‍ ചെറായി, മുനമ്പം കുഴിപ്പള്ളി വെളിയത്തുപറമ്പില്‍ എന്നിവിടങ്ങളിലേക്ക് 3 കോടിയുമാണ് അനുവദിച്ചത്.


തൃശൂര്‍ ജില്ലയില്‍ ഏറിയാട്, അഴിക്കോട്, എടവിലങ്ങ് പഞ്ചായത്തിലെ കാര, പുതിയ റോഡ്, മണപ്പാട്ടുച്ചാല്‍, ആറാട്ടു വഴി, അയ്യപ്പന്‍ പാലം പടിഞ്ഞാറു വശം, ലൈറ്റ്ഹൗസ് പരിസരം, മുനക്കല്‍, തളിക്കുളം പഞ്ചായത്തിലെ തമ്പാന്‍കടവ്, പൊക്കഞ്ചേരി, എങ്ങണ്ടിയൂര്‍ പഞ്ചായത്തിലെ പൊക്കളങ്ങര, ഏത്തായ് ബീച്ച്, മുനയ്ക്കടവ്, വെളിച്ചെണ്ണപ്പടി, അഞ്ചങ്ങാടി, മൂസ റോഡ്, തൊട്ടപ്പ്, സാഗര്‍ ക്ലബ്ബ് പരിസരം, വാടനാപ്പള്ളി, ചാവക്കാട് എന്നിവിടങ്ങളിലേക്ക് 3 കോടി രൂപയും അനുവദിച്ചു.


മലപ്പുറം ജില്ലയിലെ പൊന്നാനി ലൈറ്റ്ഹൗസ് പരിസരം, പുത്തന്‍ കടപ്പുറം, വളപ്പില്‍ മഖാം, അരിയല്ലൂര്‍ ബീച്ച് പരപ്പാല്‍ ബീച്ച്, താനൂര്‍ എടകപ്പുറം ബീച്ച്, ചീരാന്‍ കടപ്പുറം, തേവര്‍ കടപ്പുറം, മൈലാഞ്ചി കാട്, താനൂര്‍ മുനിസിപ്പാലിറ്റി, പരപ്പനങ്ങാടി മുനിസിപ്പാലിറ്റി, താനൂര്‍ ഹാര്‍ബര്‍, ഒസാന്‍ കടപ്പുറം, കൊട്ടുങ്ങല്‍ ബീച്ച്, ആവിയില്‍ ബീച്ച്, കെ.ടി നഗര്‍ മരക്കടവ്, മുറിഞ്ഞഴി, അലിയാര്‍ പള്ളിക്കു സമീപം, ഹിളര്‍ മസ്ജിദിനു സമീപം, മുല്ല റോഡ് തണ്ണീര്‍തുറ, അജ്മീര്‍ നഗര്‍, പാലപ്പെട്ടി എന്നിവിടങ്ങളിലേക്ക് 2 കോടി രൂപയും കോഴിക്കോട് ജില്ലയിലെ ബേപ്പൂര്‍, ഗോതീശ്വരം, ഭട്ട് റോഡ് ബീച്ച്, ശാന്തി നഗര്‍, കടലുണ്ടി, വാക്കടവ്, കപ്പലങ്ങാടി, ചാലിയം, മാറാട്, കണ്ണന്‍കടവ്, കാപ്പാട്, പൊയിന്‍ കടവ്, പാറപ്പള്ളി, പുറങ്കര, സാന്റ് ബാങ്ക്‌സ്, ആനാട്, മുകച്ചേരി, ആവിക്കല്‍, കുരിയാടി, പള്ളിത്താഴ, കളരിക്കല്‍, മിത്തലെ പള്ളി, രയരങ്ങോത്ത്, കല്ലിന്റെവിട, സ്വാമി മഠം, മടപ്പള്ളി, മാടാക്കര എന്നിവിടങ്ങളിലേക്ക് 2 കോടി രൂപയുമാണ് അനുവദിച്ചത്.


കണ്ണൂര്‍ ജില്ലയിലെ പുന്നോല്‍ പൊട്ടിപ്പാലം, തലായി, മാക്കൂട്ടം, ചാലില്‍, കൊടുവള്ളി, മണക്കാ ദ്വീപ്, പരീകടവ്, ഏഴരകടപ്പുറം, കണ്ണൂര്‍ കോര്‍പറേഷനിലെ തയ്യില്‍ മൈതാനപ്പള്ളി, കടലായി, വാവുവളപ്പില്‍ തോട്, കക്കാടന്‍ ചാല്‍, എട്ടിക്കുളം, പാലക്കോട് വലിയ കടപ്പുറം, പുതിയങ്ങാടി, മാട്ടൂല്‍ നോര്‍ത്ത് എന്നിവിടങ്ങളിലേക്ക് ഒരു കോടി രൂപയും, കാസര്‍കോട് ജില്ലയിലെ മുസോടി കടപ്പുറം, നാങ്കി കൊപ്പള കടപ്പുറം, ചേരങ്കൈ കടപ്പുറം, കസബ കടപ്പുറം എന്നിവിടങ്ങളിലേക്ക് ഒരു കോടി രൂപയുമാണ് അനുവദിച്ചത്.
വിവിധ വകുപ്പുകളുടെ ജില്ലാ തലവന്‍മാരെ ഉള്‍പ്പെടുത്തി കലക്ടര്‍മാരുടെ നേതൃത്വത്തില്‍ കടലാക്രമണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് കമ്മിറ്റി രൂപീകരിക്കാനും അതതിടത്തെ ജനപ്രതിനിധികളെ കൂടി ഉള്‍പ്പെടുത്തി മേല്‍നോട്ടത്തിന് ജനകീയ കമ്മിറ്റി രൂപീകരിക്കാനും നിര്‍ദേശമുണ്ട്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

63 രാജ്യങ്ങളിലേക്ക് ഇ-വിസ പദ്ധതിയുമായി സഊദി

Saudi-arabia
  •  2 months ago
No Image

തെലങ്കാന പൊലിസില്‍ ഡി.എസ്.പിയായി ചുമതലയേറ്റ് മുഹമ്മദ് സിറാജ്

National
  •  2 months ago
No Image

ചെന്ത്രാപ്പിന്നി സ്വദേശി ദുബൈയിൽ അന്തരിച്ചു

uae
  •  2 months ago
No Image

ചെന്നൈയില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച് അപകടം; കോച്ചുകള്‍ പാളം തെറ്റി, തീപിടിച്ചു; നിരവധി പേർക്ക് പരിക്ക്

National
  •  2 months ago
No Image

നിയമലംഘനം; ഒമാനിൽ ഏഴ് ബാർബർ ഷോപ്പുകൾ പൂട്ടിച്ചു

oman
  •  2 months ago
No Image

'ഹരിയാനയില്‍ 20 മണ്ഡലങ്ങളില്‍ ക്രമക്കേട് നടന്നുവെന്ന് കോണ്‍ഗ്രസ്', തെരഞ്ഞെടുപ്പ് കമ്മീഷന് രണ്ടാം നിവേദനം നല്‍കി 

Kerala
  •  2 months ago
No Image

യു.എ.ഇയിൽ കനത്ത മഴ; ആലിപ്പഴ വർഷം

uae
  •  2 months ago
No Image

ജമ്മു കശ്മീരില്‍ പുതിയ മന്ത്രിസഭ ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്യും

Kerala
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-11-10-2024

PSC/UPSC
  •  2 months ago
No Image

തൃപ്പൂണിത്തുറയില്‍ 73 സിപിഎം പ്രവര്‍ത്തകര്‍ കോണ്‍ഗ്രസില്‍; അംഗത്വം നല്‍കി പ്രതിപക്ഷ നേതാവ് 

latest
  •  2 months ago