മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്ക് സ്പെഷല്‍ വിഹിതമായി അഞ്ചുകിലോ അരി
ഇന്റഗ്രേറ്റഡ് വാട്ടര്‍ ട്രാന്‍സ്പോര്‍ട്ട് സിസ്റ്റം പദ്ധതിക്കായി കെ.എഫ്.ഡബ്ല്യൂവില്‍ നിന്ന് 1.8 മില്യന്‍ യൂറോ ലഭിക്കുന്നതിന് കെ.എം.ആര്.എല്‍ സമര്‍പ്പിച്ച പ്രോജക്ട് എഗ്രിമെന്റും ഫൈനാന്‍സിങ് എഗ്രിമെന്റും അംഗീകരിച്ചു
തിരുവനന്തപുരം: രൂക്ഷമായ കടലാക്രമണത്തിന്റെ സാഹചര്യത്തില്‍ തീരപ്രദേശങ്ങളിലെ മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്ക് സംസ്ഥാന ഫിഷറീസ് വകുപ്പില്‍ നിന്ന് ലഭിക്കുന്ന പട്ടികയുടെ അടിസ്ഥാനത്തില്‍ അഞ്ചുകിലോ അരി സ്പെഷല്‍ വിഹിതമായി സൗജന്യമായി വിതരണം ചെയ്യാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഇതിനുള്ള ചെലവ് സിവില്‍ സപ്ലൈസ് വകുപ്പിന് അനുവദിച്ച ബജറ്റ് വിഹിതത്തില്‍ നിന്ന് നല്‍കും.
പ്രശസ്ത സാഹിത്യകാരന് യു.എ ഖാദറിന്റെ ചികിത്സയ്ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് പത്തു ലക്ഷം രൂപ അനുവദിച്ചു. കണ്ണൂര്‍ സര്‍ക്കാര്‍ ആയുര്‍വേദ കോളജില്‍ പ്രസൂതിതന്ത്ര, സ്ത്രീരോഗ, കൗമാരഭൃത്യ എന്നീ ഒ.പി വിഭാഗങ്ങള്‍ ആരംഭിക്കുന്നതിന് 22 സ്ഥിരം തസ്തികകളും 15 ദിവസ വേതനാടിസ്ഥാനത്തിലുള്ള തസ്തികകളും സൃഷ്ടിക്കും.
ഇന്റഗ്രേറ്റഡ് വാട്ടര്‍ ട്രാന്‍സ്പോര്‍ട്ട് സിസ്റ്റം പദ്ധതിക്കായി ജര്‍മന്‍ ഫണ്ടിങ് ഏജന്‍സിയായ കെ.എഫ്.ഡബ്ല്യൂവില്‍ നിന്ന് 1.8 മില്യന്‍ യൂറോ സാമ്പത്തിക സഹായം ലഭിക്കുന്നതിന് കെ.എം.ആര്.എല്‍ സമര്‍പ്പിച്ച പ്രോജക്ട് എഗ്രിമെന്റും ഫൈനാന്‍സിങ് എഗ്രിമെന്റും അംഗീകരിച്ചു. ദേശീയ പട്ടികജാതി ധനകാര്യവികസന കോര്‍പ്പറേഷനുള്ള സംസ്ഥാന പട്ടികജാതി-പട്ടികവര്‍ഗ വികസന കോര്‍പ്പറേഷന്റെ സര്‍ക്കാര്‍ ഗ്യാരന്റി തുക 30 കോടി രൂപയായി വര്‍ധിപ്പിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."