പരിശോധന കര്‍ശനമാക്കുമെന്ന് മന്ത്രി ജി.സുധാകരന്‍
തിരുവനന്തപുരം: പൊതുമരാമത്ത് വകുപ്പിന്റെ പ്രവൃത്തികള്‍ ടെണ്ടര്‍ ചെയ്യുമ്പോള്‍ പരിശോധന കര്‍ശനമാക്കുമെന്നും ടെണ്ടര്‍ നടപടികള്‍ ലഘൂകരിക്കുന്നതു പരിഗണനയിലുണ്ടെന്നും മന്ത്രി ജി.സുധാകരന്‍ നിയമസഭയെ അറിയിച്ചു. രണ്ടും മൂന്നും പ്രവൃത്തികളുടെ കരാറെടുത്തിട്ട് ഒരു പ്രവൃത്തി പോലും തുടങ്ങാത്ത സാഹചര്യമുണ്ട്.
ഒരു പ്രവൃത്തി ചെയ്തുതീര്‍ക്കാന്‍ ആവശ്യമായ തുകയേക്കാള്‍ കുറഞ്ഞ തുക കാണിച്ച് കരാറെടുക്കുന്ന പ്രവണതയും നിലനില്‍ക്കുന്നു. ഇതെല്ലാം നിര്‍മാണത്തിന്റെ നിലവാരത്തെ ബാധിക്കും. നിലവിലെ ചില നടപടികള്‍ കാരണം ടെണ്ടര്‍ ജോലികള്‍ നീണ്ടുപോകുന്ന സ്ഥിതിയുമുണ്ട്. ഇതിനെല്ലാം മാറ്റം വരുത്താനാണ് ആലോചിക്കുന്നത്. ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന 300ലേറെ പാലങ്ങളുടെ നിര്‍മാണം കര്‍ശനമായി പരിശോധിച്ചുവരികയാണ്. പലതിന്റെയും റിപ്പോര്‍ട്ട് കിട്ടിയിട്ടുണ്ട്.
മുഖ്യമന്ത്രി ആവശ്യപ്പെട്ടതനുസരിച്ച് ഇ. ശ്രീധരന്‍ പാലാരിവട്ടം പാലത്തിന്റെ നിര്‍മാണം പരിശോധിച്ചു വരികയാണ്. പരിശോധനാ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പാലം പൊളിച്ചു പണിയണോ അതോ അടിത്തറയില്‍ നിന്ന് വീണ്ടും പണിയണോ തുടങ്ങിയ കാര്യങ്ങള്‍ തീരുമാനിക്കും. ടെണ്ടര്‍ ഇല്ലാതെ പൊതുമരാമത്ത് വകുപ്പ് ഒരു കരാറും നല്‍കിയിട്ടില്ല.
ചില സന്ദര്‍ഭങ്ങളില്‍ ടെണ്ടറില്ലാതെ കരാര്‍ കൊടുക്കാന്‍ വ്യവസ്ഥയുണ്ട്. പ്രധാനപ്പെട്ട പ്രവൃത്തികള്‍ ഒരു സഹകരണ സംഘത്തിന് കൊടുക്കുന്നത് നല്ല രീതിയില്‍ സമയബന്ധിതമായി അവര്‍ക്ക് ചെയ്യാനാവുമെന്നതിനാലാണ. ഈ സര്‍ക്കാര്‍ വന്ന ശേഷം പി.എസ്.സി മുഖേന 3,628 പേരെ നിയമിച്ചുവെന്നും മന്ത്രി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."