ജെയിംസ് കോമിയുടെ മെമ്മോ പുറത്ത്: ഫഌന്നിനെ രക്ഷിക്കാന്‍ ട്രംപ് എഫ്.ബി.ഐയോട് ആവശ്യപ്പെട്ടു
വാഷിങ്ടണ്‍: ട്രംപിന്റെ മുന്‍ സുരക്ഷാ ഉപദേഷ്ടാവ് മിഖായേല്‍ ഫഌന്നന്റെ റഷ്യന്‍ ബന്ധം സംബന്ധിച്ച കേസില്‍ അന്വേഷണം മരവിപ്പിക്കാന്‍ ട്രംപ് മുന്‍ എഫ്.ബി.ഐ മേധാവി ജെയിംസ് കോമിയോട് ആവശ്യപ്പെട്ടിരുന്നതായി മാധ്യമങ്ങള്‍. വൈറ്റ് ഹൗസില്‍ കഴിഞ്ഞ ഫെബ്രുവരി 14 ന് ജെയിംസ് കോമിയും ട്രംപും തമ്മില്‍ നടന്ന കൂടിക്കാഴ്ചയിലായിരുന്നു ഇത്. ഈയിടെ ട്രംപ് പുറത്താക്കിയ എഫ്.ബി.ഐ ഡയരക്ടര്‍ ജെയിംസ് കോമിയുടെ മെമ്മോയിലാണ് ഇക്കാര്യമുള്ളത്. ഫഌന്‍ രാജിവച്ചതിനു ശേഷമാണ് മെമ്മോ പുറത്തുവന്നത്.
എന്നാല്‍ ഇതുസംബന്ധിച്ച ആരോപണം വൈറ്റ്ഹൗസ് നിഷേധിച്ചു. ഏതെങ്കിലും അന്വേഷണത്തില്‍ ഇടപെടാന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആവശ്യപ്പെട്ടില്ലെന്നും വൈറ്റ് ഹൗസ് പ്രസ്താവനയില്‍ പറഞ്ഞു. ഏതെങ്കിലും അന്വേഷണം അവസാനിപ്പിക്കാനോ അതില്‍ ഇടപെടാനോ ഫഌന്നുമായുള്ള ചര്‍ച്ചയില്‍ ട്രംപ് ആവശ്യപ്പെട്ടിട്ടില്ലെന്നാണ് വൈറ്റ് ഹൗസിന്റെ വിശദീകരണം.
ഇതുസംബന്ധിച്ച രേഖകള്‍ ഒരാഴ്ചക്കകം ഹാജരാക്കാന്‍ റിപ്പബ്ലിക്കന്‍ കോണ്‍ഗ്രസ് അംഗങ്ങള്‍ ജെയിംസ് കോമിക്ക് നിര്‍ദേശം നല്‍കി.
മെയ് 24 നകം ട്രംപും കോമിയും തമ്മിലുള്ള കൂടിക്കാഴ്ചയുടെ രേഖകള്‍ ഹാജരാക്കണമെന്നാണ് ജനപ്രതിനിധി സഭ ഓവര്‍സൈറ്റ് കമ്മിറ്റി ചെയര്‍മാന്‍ ജീസണ്‍ ചാഫെറ്റ്‌സ് ആവശ്യപ്പെട്ടു. ട്രംപ് അധികാരത്തിലെത്തും മുന്‍പ് ഫഌന്‍ റഷ്യന്‍ അംബാസഡറുമായി നടത്തിയ കൂടിക്കാഴ്ചകളാണ് അദ്ദേഹത്തിനെതിരേ റഷ്യന്‍ ബന്ധം ആരോപിക്കപ്പെട്ടത്. തുടര്‍ന്ന് എഫ്.ബി.ഐ അന്വേഷണം ആരംഭിക്കുകയും ചെയ്തു. തുടര്‍ന്നാണ് ഫഌന്‍ രാജിവച്ചത്.
ഫഌന്നിനെ കുറിച്ചുള്ള അന്വേഷണത്തില്‍ ട്രംപ് ഇടപെട്ടുവെന്ന വാര്‍ത്ത ന്യൂയോര്‍ക്ക് ടൈംസാണ് ഇന്നലെ പുറത്തുവിട്ടത്. ട്രംപുമായുള്ള കൂടിക്കാഴ്ചക്ക് പിന്നാലെ ജെയിംസ് കോമി തയാറാക്കിയ മേമ്മോ അദ്ദേഹം ഉന്നത എഫ്.ബി.ഐ ഓഫിസര്‍മാര്‍ക്കും അയച്ചുകൊടുത്തിരുന്നുവെന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. നിങ്ങള്‍ക്ക് നിങ്ങളുടെ വഴിയിലൂടെ മുന്നോട്ട് പോകാമെന്നാണ് തന്റെ വിശ്വാസമെന്നായിരുന്നു ട്രംപ് കോമിയോട് പറഞ്ഞത്. അദ്ദേഹം നല്ലയാളാണെന്ന് ഫഌന്നിനെ കുറിച്ച് ട്രംപ് പരാമര്‍ശിക്കുന്നുമുണ്ട്. എന്നാല്‍ കോമി ഫഌന്നിനെ കുറിച്ച് കൂടുതലൊന്നും പ്രതികരിക്കുന്നില്ല. അദ്ദേഹം നല്ലയാളാണെന്ന് ഞാന്‍ സമ്മതിക്കുന്നുവെന്നായിരുന്നു കോമിയുടെ മറുപടിയെന്നും പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.
റഷ്യന്‍ വിദേശകാര്യമന്ത്രിയും അംബാസഡറുമായി ട്രംപ് വൈറ്റ്ഹൗസില്‍ നടത്തിയ ചര്‍ച്ചയില്‍ രാജ്യത്തിന്റെ രഹസ്യങ്ങള്‍ പ്രസിഡന്റ് റഷ്യയോട് വെളിപ്പെടുത്തിയെന്ന് കഴിഞ്ഞ ദിവസം വാഷിങ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് ട്രംപിന് തിരിച്ചടി നല്‍കുന്ന വെളിപ്പെടുത്തലുമായി ന്യൂയോര്‍ക്ക് ടൈംസും രംഗത്തുവന്നത്.
രഹസ്യം വെളിപ്പെടുത്തിയില്ലെന്ന് പുടിന്‍
മോസ്‌കോ: അമേരിക്കയുടെ രഹസ്യങ്ങള്‍ റഷ്യയോട് വെളിപ്പെടുത്തിയിട്ടില്ലെന്നും ഇതു തെളിയിക്കാന്‍ തയാറാണെന്നും റഷ്യന്‍ പ്രസിഡന്റ് വഌദ്മിര്‍ പുടിന്‍.
കഴിഞ്ഞ ദിവസം വാഷിങ്ടണ്‍ പോസ്റ്റ് ഇതുസംബന്ധിച്ച വാര്‍ത്ത പുറത്തുകൊണ്ടുവന്നിരുന്നു. താന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്്‌റോവുമായി ഇക്കാര്യത്തില്‍ ചര്‍ച്ച നടത്തിയെന്നും ഇറ്റാലിയന്‍ പ്രധാനമന്ത്രി പൗളോ ജെന്റിലോനിയുമായി കരിങ്കടല്‍ തീരത്തെ റിസോര്‍ട്ടില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പുടിന്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."