HOME
DETAILS
MAL
കല്‍പ്പറ്റയില്‍ കുടിവെള്ളം പാഴാകുന്നത് തുടര്‍ക്കഥ
backup
May 17 2017 | 21:05 PM
കല്‍പ്പറ്റ: നഗരത്തിലെ വിവിധ ഭാഗങ്ങളില്‍ പൈപ്പ് പൊട്ടി ശുദ്ധജലം പാഴാവുന്നത് തുടര്‍കഥയാവുന്നു. ദിനംപ്രതി ആയിരക്കണക്കിന് ലിറ്റര്‍ ജലമാണ് പാഴാന്നത്. പൈപ്പ് പൊട്ടി ആഴ്ച്ചകള്‍ കഴിഞ്ഞാല്‍ പോലും തകരാര്‍ പരിഹരിക്കാന്‍ തയ്യാറാവുന്നില്ല. കല്‍പ്പറ്റ ട്രാഫിക് ജംഗ്ഷനില്‍ മേപ്പാടി റോഡില്‍ വാട്ടര്‍ അതോറിറ്റിയുടെ പൈപ്പ് പൊട്ടി വെള്ളം പാഴാവാന്‍ തുടങ്ങിട്ട് ആഴ്ച്ചകള്‍ കഴിഞ്ഞു. പദ്ധതിയുടെ വാല്‍വിന്റെ ചോര്‍ച്ചയടക്കാനും നടപടി ഇല്ല. വന്‍ തോതില്‍ വെള്ളം പാഴാവുന്നത് കാരണം റോഡിന്റെ തകര്‍ച്ചക്കും കാരണമാകുന്നുണ്ട്. നഗരപ്രദേശങ്ങയില് കുറഞ്ഞത് പത്ത് ഇടങ്ങളിലെങ്കിലും സമാനമായ രീതിയില്‍ ശുദ്ധജലം പാഴാവുന്നുണ്ട്. വാട്ടര്‍ അതോറിറ്റിയുടെയും കല്‍പ്പറ്റ നഗരസഭാ അധികൃതരുടെയും അനാസ്ഥയാണ് ശുദ്ധജലം നഷ്ടപ്പെടാന്‍ കാരണമെന്ന് നാട്ടുകാര്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."