പ്ലസ്ടു വിദ്യാര്‍ഥികള്‍ക്ക് വരെ ഭക്ഷണം: പരിഗണനയിലെന്ന് മന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് പ്ലസ്ടു വരെയുള്ള വിദ്യാര്‍ഥികള്‍ക്ക് ഉച്ചഭക്ഷണം ലഭ്യമാക്കുന്ന കാര്യം സര്‍ക്കാരിന്റെ പരിഗണനയിലാണെന്ന് മന്ത്രി സി.രവീന്ദ്രനാഥ് നിയമസഭയെ അറിയിച്ചു. ഇതിന് ആവശ്യമായ സാമ്പത്തിക ബാധ്യത കണ്ടെത്തുന്നത് സംബന്ധിച്ച പരിശോധനകള്‍ നടന്നുവരികയാണന്നും ഇ.ടി ടൈസണ്‍ മാസ്റ്ററുടെ സബ്മിഷന് മറുപടിയായി മന്ത്രി പറഞ്ഞു.
കേന്ദ്രാവിഷ്കൃത പദ്ധതിയായ സ്കൂള്‍ ഉച്ചഭക്ഷണ പദ്ധതിയില്‍ ഒന്നു മുതല്‍ എട്ടു വരെയുള്ള ക്ലാസുകളിലെ വിദ്യാര്‍ഥികളെയാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്.
ഇവര്‍ക്ക് ഭക്ഷണം നല്‍കുന്നതിനുള്ള അരിക്ക് പുറമേ പാചകത്തിനുള്ള ചെലവിന്റെ 60 ശതമാനമാണ് കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് അനുവദിക്കുന്നത്. എന്നാല്‍ കേരളത്തില്‍ പ്രീ പ്രൈമറി മുതല്‍ എട്ടാം ക്ലാസു വരെയുള്ള വിദ്യാര്‍ഥികള്‍ക്ക് വിഭവ സമൃദ്ധമായ ഭക്ഷണം നല്‍കിവരുന്നുണ്ടെന്നും മന്ത്രി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."