സംസ്ഥാനതല ശാസ്ത്രപഠന ക്യാംപ് ആരംഭിച്ചു
പുത്തൂര്‍വയല്‍: എം.എസ്.സ്വാമിനാഥന്‍ ഗവേഷണ നിലയത്തില്‍ കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍-ന്ദസിലിന്റെ സഹകരണത്തോടെ സംസ്ഥാനതലത്തില്‍ 10-ാം ക്ലാസ്സ് പരീക്ഷ എഴുതിയവര്‍ക്കായി നടത്തുന്ന സംസ്ഥാനതല ശാസ്ത്രപഠന ക്യാംപ് ആരംഭിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി ഉഷാകുമാരി ഉദ്ഘാടനം ചെയ്തു.
ശാസ്ത്രജ്ഞര്‍, പരിസ്ഥിതി പ്രവര്‍ത്തകര്‍, കര്‍ഷകര്‍, വിദ്യാഭ്യാസ വിദഗ്ധര്‍ എന്നിവരുമായി ആശയവിനിമയം നടത്താനും വിവിധ ഗവേഷണ സ്ഥാപനങ്ങള്‍ സന്ദര്‍ശിച്ച് പ്രവര്‍ത്തനങ്ങള്‍ കണ്ട് മനസ്സിലാക്കാനും 14 ദിവസത്തെ ക്യാംപില്‍ അവസരമുണ്ട്.
ഉദ്ഘാടന ചടങ്ങില്‍ എം.എസ്. സ്വാമിനാഥന്‍ ഗവേഷണ നിലയം സീനിയര്‍ ഡയറക്ടര്‍ ഡോ. എന്‍. അനില്‍ കുമാര്‍ അധ്യക്ഷനായി. ക്യാംപ് കോര്‍ഡിനേറ്റര്‍ എം.കെ ബിനീഷ് ശാസ്ത്രപഠന ക്യാംപിനെപ്പറ്റി വിശദീകരിച്ചു. പ്രിന്‍സിപ്പല്‍ സയന്റിസ്റ്റ് ഗിരിജന്‍ ഗോപി സ്വാഗതവും ട്രെയ്‌നിങ് കോര്‍ഡിനേറ്റര്‍ പി രാമകൃഷ്ണന്‍ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."