HOME
DETAILS
MAL
പാര്‍ട്ടിയില്‍ പ്രതിസന്ധിഇല്ലെന്ന് ഐ.എന്‍.എല്‍
backup
June 19 2019 | 20:06 PM
കോഴിക്കോട്: ഇന്ത്യന്‍ നാഷനല്‍ ലീഗ് കടുത്ത പ്രതിസന്ധിയിലാണെന്ന തരത്തില്‍ വരുന്ന വാര്‍ത്തകള്‍ വസ്തുതകള്‍ക്ക് നിരക്കാത്തതും തെറ്റിദ്ധാരണാജനകവുമാണെന്ന് സംസ്ഥാന പ്രസിഡന്റ് ഇന്‍ ചാര്‍ജ് ഡോ. എ.എ അമീനും ജനറല്‍ സെക്രട്ടറി കാസിം ഇരിക്കൂറും പ്രസ്താവനയില്‍ പറഞ്ഞു.
തീര്‍ത്തും വ്യക്തിപരമായ കാരണങ്ങളാല്‍ രണ്ടുമാസത്തേക്ക് അവധിയില്‍ പ്രവേശിച്ചതിനെ തുടര്‍ന്ന് പ്രഫ. എ.പി അബ്ദുല്‍ വഹാബ് വൈസ് പ്രസിഡന്റുമാരില്‍ സീനിയറായ ഡോ. എ.എ അമീന് ചുമതല നല്‍കിയത് സ്വാഭാവിക നടപടിക്രമം മാത്രമാണ്.
പാര്‍ട്ടിയില്‍ വിഭാഗീയതയോ ഭിന്നതയോ നിലനില്ക്കുന്നില്ല. അങ്ങനെ ഉണ്ടെന്ന് വരുത്തിത്തീര്‍ക്കാന്‍ ചില ദുശ്ശക്തികള്‍ സമീപകാലത്തായി ശ്രമിക്കുകയാണണെന്നും പ്രസ്താവനയില്‍ പ റഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."