തിരുനെല്ലി ഗ്രാമപഞ്ചായത്ത് വിത്തുത്സവം 20ന്
മാനന്തവാടി: ജനങ്ങളെ ജൈവവൈവിധ്യ സംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ബോധവാന്മാരാക്കുക എന്ന ലക്ഷ്യത്തോടെ തിരുനെല്ലി ഗ്രാമപഞ്ചായത്ത് സംഘടിപ്പിക്കുന്ന വിത്തുത്സവം ഈമാസം 20, 21 തിയതികളില്‍ നടക്കും.
സംസ്ഥാന ധനകാര്യ മന്ത്രി ഡോ ടി.എം തോമസ് ഐസക്ക് 21ന് രാവിലെ 10ന് ഉദ്ഘാടനം ചെയ്യും. വിത്തുത്സവത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന സെമിനാറുകളുടെ ഉദ്ഘാടനം ഹരിതകേരള മിഷന്‍ വൈസ് ചെയര്‍പേഴ്‌സണ്‍ ഡോ ടി.എന്‍ സീമയും, പ്രദര്‍ശന സ്റ്റാളുകളുടെ ഉദ്ഘാടനം ഒ.ആര്‍ കേളു എം.എല്‍.എയും 20 ന് രാവിലെ 10ന് നിര്‍വഹിക്കും.
വിവിധ നാടന്‍ വിത്തുകളുടെയും വിവിധ നടീല്‍ വസ്തുക്കളുടെയും പ്രദര്‍ശനവും പരിശീല പരിപാടികളും സെമിനാറുകളും പാരമ്പര്യഭക്ഷ്യമേളയും ജൈവവൈവിധ്യ മേളയും കലാസാംസ്‌കാരിക പരിപാടികളും വിത്തുത്സവത്തിന്റെ ഭാഗമായി നടക്കും.
പരിപാടിയുടെ മുന്നോടിയായി നാളെ വിളംബരജാഥ സംഘടിപ്പിക്കും.
തിരുനെല്ലി ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ ജൈവ വൈവിധ്യ പരിപാലന സമിതി, കൃഷിഭവന്‍, കുടുംബശ്രീ, കേരള സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡ്, നബാര്‍ഡ്, സേവ് ഔര്‍ റൈസ് ക്യാപയിന്‍, ആത്മ വയനാട്, തിരുനെല്ലി സര്‍വിസ് സഹകരണ ബാങ്ക്, വയനാട് ജില്ലാ സഹകരണ ബാങ്ക് പാക്‌സ് ഡവലപ്പ്‌മെന്റ് സെല്‍, പാടശേഖര കുരുമുളക് സമിതികള്‍, പഴശ്ശി സ്മാരക വായനശാല, ഗ്രീന്‍ ലവേഴ്‌സ്, വാക്ക് വായനശാല, തിരുനെല്ലി അഗ്രീ പ്രൊഡ്യൂസര്‍ കമ്പനി, വയനാട് വന്യജീവി ശല്യ പ്രതിരോധ ആക്ഷന്‍ കമ്മിറ്റി, പി കെ കാളന്‍ സ്മാരക സാംസ്‌കാരിക സമിതി, സൗഹൃദ ജെ എല്‍ ജി, കര്‍ഷക കൂട്ടായ്മകള്‍, വിവിധ സ്ഥാപനങ്ങള്‍ എന്നിവ സംയുകതമായാണ് വിത്തുത്സവം സംഘടിപ്പിക്കുന്നത്.
വാര്‍ത്താ സമ്മേളനത്തില്‍ സംഘാടക സമിതി കണ്‍വീനര്‍ കെ ലെനീഷ്, ടി.സി ജോസഫ്, കെ ലക്ഷ്മണന്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."