ഭൂമിയില്‍ ഏറ്റവും കൂടുതല്‍ ചൂട് രേഖപ്പെടുത്തിയത് കുവൈത്തിലെന്ന് ഡബ്ല്യു.എം.ഒ
ജനീവ: ഭൂമിയില്‍ ഏറ്റവും കൂടുതല്‍ ചൂട് രേഖപ്പെടുത്തിയ സ്ഥലങ്ങളുടെ പട്ടിക പുറത്തുവിട്ട് ലോക കാലാവസ്ഥാ സംഘടന (ഡബ്ല്യു.എം.ഒ). കുവൈത്തിലാണു കൂടുതല്‍ ചൂട് അനുഭവപ്പെട്ടെതെന്നാണു വര്‍ഷങ്ങള്‍ നീണ്ട പഠനത്തിലെ കണ്ടെത്തല്‍. 129 ഡിഗ്രി ഫാരണ്‍ഹീറ്റ് (53.9 ഡിഗ്രി സെല്‍ഷ്യസ്) ആണ് 2016 ജൂലൈ ഒന്നിനു കുവൈത്തിലെ മിട്രിബായില്‍ രേഖപ്പെടുത്തിയ താപനില.
76 വര്‍ഷത്തിനിടയില്‍ ലോകത്ത് രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന താപനിലയാണിത്. രണ്ടാം സ്ഥാനം പാകിസ്താനാണ്. പാകിസ്താനിലെ തര്‍ബറ്റില്‍ 128.7 ഡിഗ്രി ഫാരന്‍ഹീറ്റും (53.7 ഡിഗ്രി സെല്‍ഷ്യസ്) രേഖപ്പെടുത്തി.
ഡബ്ല്യു.എം.ഒ രേഖപ്പെടുത്തിയ ലോകത്തിലെ ഏറ്റവും ഉയര്‍ന്ന താപനിലകളുടെ പട്ടികയില്‍ 2013 ജൂണ്‍ 30ന് കാലിഫോര്‍ണിയയിലെ ഡെത്ത് വാലിയിലെ ഫര്‍നേസ് ക്രീക്ക് എന്ന പ്രദേശത്ത് രേഖപ്പെടുത്തിയ 129 ഡിഗ്രി ഫാരന്‍ഹീറ്റ് ഡബ്ല്യു.എം.ഒ പുറത്തുവിട്ട പട്ടികയിലില്ല.
1913ല്‍ ഇവിടെ 134 ഡിഗ്രി ഫാരന്‍ഹീറ്റ് വരെ ചൂട് ഉയര്‍ന്നിരുന്നു. എന്നാല്‍ ഇതിന്റെ ആധികാരികതയില്‍ വിദഗ്ധര്‍ക്കിടയില്‍ ഭിന്നാഭിപ്രായം ഉണ്ടായതിനാല്‍ ഔദ്യോഗികമായി അംഗീകരിക്കപ്പെട്ടിരുന്നില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."