HOME
DETAILS

ഈ വര്‍ഷത്തെ ഉംറ വിസ സ്റ്റാംപിംഗ് അവസാനിച്ചു; ഇനി ഹാജിമാരെ സ്വീകരിക്കാനുള്ള ഒരുക്കങ്ങള്‍

  
backup
June 20 2019 | 04:06 AM

%e0%b4%88-%e0%b4%b5%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b7%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%86-%e0%b4%89%e0%b4%82%e0%b4%b1-%e0%b4%b5%e0%b4%bf%e0%b4%b8-%e0%b4%b8%e0%b5%8d%e0%b4%b1%e0%b5%8d%e0%b4%b1

മക്ക: ഈ വര്‍ഷത്തെ ഉംറ സീസണ്‍ അവസാനിച്ചതായി ബന്ധപ്പെട്ട വകുപ്പുകള്‍ വ്യക്തമാക്കി. ഹജ്ജിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിനാണ് ഉംറ വിസ താത്കാലികമായി നിര്‍ത്തി വെച്ചത്. ഹജ്ജ് സീസണ്‍ കഴിഞ്ഞ ശേഷം ദുല്‍ ഹിജ്ജ 15 (ആഗസ്ത് 16) മുതലായിരിക്കും ഇനി മുതല്‍ ഉംറ അപേക്ഷകള്‍ സ്വീകരിക്കുക. ദേശീയ കമ്മിറ്റി ഫോര്‍ ഹജ്ജ് ആന്‍ഡ് ഉംറ സി ഇ ഒ മുഹമ്മദ് ബിന്‍ ബാദിയാണു ഇക്കാര്യം വ്യക്തമാക്കിയത്.

മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് കഴിഞ്ഞ വര്‍ഷം മുതലാണ് ശവ്വാല്‍ അവസാനം വരെ ഉംറ കാലാവധി നീട്ടിയത്. വിഷന്‍ 2030 പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഹജ്, ഉംറ മന്ത്രാലയം നടപ്പാക്കുന്ന പദ്ധതിയുടെ ഭാഗമായി ഉംറ വിസ സീസണ്‍ ദീര്‍ഘിപ്പിച്ചതോടെ മുഹറം ഒന്നു മുതല്‍ ശവ്വാല്‍ അവസാനം വരെയാണ് ഇപ്പോള്‍ ഉംറ സീസണ്‍.

ഈ വര്‍ഷം ഇതിനകം 76 ലക്ഷത്തിലധികം ഉംറ വിസകളാണ് നല്‍കിയത്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ആറു ലക്ഷത്തിലധികമാണിത്. വിഷന്‍ 2030 പദ്ധതി പ്രകാരം 3 കോടി തീര്‍ഥാടകരെ പുണ്യ ഭൂമിയിലെത്തിക്കുകയാണു അധികൃതരുടെ ലക്ഷ്യം. ഇതിന്റെ ഭാഗമായാണ് ഓരോ വര്‍ഷവും തീര്‍ത്ഥാടകരുടെ എണ്ണം ഘട്ടം ഘട്ടമായി ഉയര്‍ത്തുന്നത്. ഈ വര്‍ഷം എത്തിയവരില്‍ 6,550,520 തീര്‍ഥാടകര്‍ വ്യോമ മാര്‍ഗവും 707,955 തീര്‍ഥാടകര്‍ കര മാര്‍ഗ്ഗവും 135,182 തീര്‍ഥാടകര്‍ കര മാര്‍ഗ്ഗവുമാണു പുണ്യ ഭൂമിയിലെത്തിയത്.

ഉംറ വിസ കാലാവധി അവസാനിക്കുന്നതിനു മുമ്പായി തീര്‍ഥാടകരെ സ്വദേശങ്ങളിലേക്ക് തിരിച്ചയക്കുന്നതിന് സര്‍വീസ് കമ്പനികള്‍ക്ക് പ്രത്യേകം നിര്‍ദേശം നല്‍കിയിട്ടുണ്ട്. കാലാവധി കഴിഞ് രാജ്യത്ത് അനധികൃതമായി തങ്ങുന്നവര്‍ക്കെതിരെയും ഇവരെ കൊണ്ടുവന്ന കമ്പനികള്‍ക്കെതിരെയും നടപടികള്‍ സ്വീകരിക്കുമെന്ന് അധികൃതര്‍ നേരത്തെ തന്നെ മുന്നറിയിപ്പ് നല്‍കി തുടങ്ങിയിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വയനാട്ടിൽ സർക്കാർ ഭൂമിയിൽ നിന്ന് മോഷണം പോയത് ലക്ഷങ്ങൾ വില വരുന്ന കാപ്പിയും കുരുമുളകും

Kerala
  •  2 days ago
No Image

കറന്റ് അഫയേഴ്സ്-12-12-2024

latest
  •  2 days ago
No Image

തമിഴ്നാട്ടിലെ ദിണ്ടിഗലിൽ സ്വകാര്യ ആശുപത്രിയിൽ വൻ തീപിടിത്തം; 7 പേർ മരിച്ചു, 6 പേർ ലിഫ്റ്റിൽ കുടുങ്ങി

Kerala
  •  2 days ago
No Image

കെഎസ്ആർടിസി ബസ് ഡിവൈഡറിൽ ഇടിച്ച് യാത്രക്കാരായ 20 പേര്‍ക്ക് പരിക്ക്

Kerala
  •  2 days ago
No Image

ഒമാനിൽ വിളവെടുപ്പ് കാലം; പച്ചക്കറികളുടെ വില കുറഞ്ഞേക്കും

oman
  •  2 days ago
No Image

കാറിൽ എസിയിട്ട് കിടന്നുറങ്ങിയ വില്ലേജ് ഓഫിസർ മരിച്ച നിലയിൽ

National
  •  2 days ago
No Image

സഊദിയിലെ ആദ്യ ഇലക്ട്രിക് മോട്ടോർ സൈക്കിളുകൾ നിർമ്മിക്കുന്ന ഫാക്ടറി 2026ൽ റിയാദിലാരംഭിക്കും  

Saudi-arabia
  •  2 days ago
No Image

പനയമ്പാടം അപകടം: അശ്രദ്ധമായും അമിതവേഗത്തിലും വാഹനമോടിച്ചതിന് ഡ്രൈവർക്കെതിരെ കേസെടുത്ത് പൊലിസ്

Kerala
  •  2 days ago
No Image

സാമൂഹ്യക്ഷേമ പെന്‍ഷന്‍ തട്ടിപ്പ്; 18 ശതമാനം പിഴ പലിശയടക്കം ഈടാക്കാന്‍ ഉത്തരവിറക്കി ധനകാര്യ വകുപ്പ്

Kerala
  •  2 days ago
No Image

ഡെലിവറി മേഖലയിൽ പരിശോധന ശക്തമാക്കി ദുബൈ; പിടിച്ചെടുത്തത് 77 ബൈക്കുകൾ  

uae
  •  2 days ago