HOME
DETAILS
MAL
കല്ലട ബസില്‍ പീഡന ശ്രമവും; ഡ്രൈവര്‍ പിടിയില്‍
backup
June 20 2019 | 04:06 AM
കോഴിക്കോട്: കല്ലട ബസ്സില്‍ പീഡനശ്രമവും. തമിഴ്നാട് സ്വദേശിയായ യുവതിക്ക് നേരെയാണ് പീഡനശ്രമമുണ്ടായത്. ബസിന്റെ ഡ്രൈവര്‍മാരില്‍ ഒരാളാണ് യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചത്.
കണ്ണൂരില്‍ നിന്നും കൊല്ലത്തേക്ക് പോകുകയായിരുന്നു യുവതി. യാത്രക്കാരാണ് പ്രതിയെ പിടികൂടി പൊലിസിനു കൈമാറിയത്. ബസ് തേഞ്ഞിപ്പലത്ത് വെച്ച് പൊലിസ് പിടിച്ചെടുത്തു.
കല്ലട ബസ് ജീവനക്കാര്‍ യാത്രക്കാരെ മര്‍ദ്ദിച്ച സംഭവം കഴിഞ്ഞു മാസങ്ങള്‍ക്കു ശേഷമാണ് യുവതിക്ക് നേരെ ജീവനക്കാരനില്‍ നിന്നും പീഡന ശ്രമം ഉണ്ടായിരിക്കുന്നത്.
യാത്രക്കാരെ മര്‍ദ്ദിച്ച സംഭവത്തില്‍ എല്ലാ പ്രതികളേയും അറസ്റ്റു ചെയ്തിരുന്നു. ആലുവ മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തശേഷം എറണാകുളം സബ് ജയിലിലേക്ക് മാറ്റിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."