ശാപമോക്ഷം കാത്ത് മങ്കര കാരാട്ട് പള്ളി റെയില്‍വേ സ്റ്റേഷന് റോഡ്
കോട്ടായി: പാലക്കാട് കുളപ്പുള്ളി സംസ്ഥാന പാതയിലെ മങ്കര വെള്ള റോഡില്‍ നിന്ന് നൂറുകണക്കിന് വാഹനങ്ങള്‍ റെയില്‍വേ സ്റ്റേഷന്, ഹയര്‍ സെക്കന്‍ഡറി സ്കൂള്‍, കാളികാവ് എന്നിവിടങ്ങളിലേക്ക് സര്‍വ്വീസ് നടത്തുന്ന കാരാട്ട് പള്ളി റെയില്‍വേ സ്റ്റേഷന് റോഡില്‍ കാലങ്ങളായി അവഗണ നേരിടുന്നു. നൂറുകണക്കിന് വിദ്യാര്‍ഥികളും ഈ റോഡിലൂടെയാണ് മങ്കര സ്കൂളിലേക്ക് നടന്ന് പോകുന്നത്. മഴക്കാലം തുടങ്ങിയതോടെ തകര്‍ന്ന റോഡില്‍ ചളി വെള്ളം കെട്ടി കാല്‍നടയാത്ര പോലും ദുരിതമായി തീര്‍ന്നിട്ടുണ്ട്. റോഡിന്റെ ഇരുഭാഗങ്ങളിലും അഴുക്ക് ചാലില്ലാത്തതിനാല്‍ മഴക്കാലമായാല്‍ മുട്ടോളം ചളിവെള്ളത്തില്‍ യാത്ര ചെയ്യേണ്ട അവസ്ഥയാണ്. മങ്കരയിലെ പ്രധാന പള്ളിയായ കാരാട്ട് ജുമാ മസ്ജിദും ഈ റോഡില്‍ തന്നെയാണ് സ്ഥിതി ചെയ്യുന്നത്. നമസ്കരിക്കാന്‍ പള്ളിയില്‍ എത്തുന്നവര്‍ക്കും ഏറെ പ്രയാസം സൃഷ്ടിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."