യൂത്ത് ലീഗ് പ്രതിനിധി സമ്മേളനം
എടച്ചേരി: മുസ്‌ലിം യൂത്ത് ലീഗ് ചരിത്രത്തില്‍ നിന്ന് പാഠമുള്‍ക്കൊണ്ട് പ്രവര്‍ത്തനങ്ങള്‍ ക്രമീകരിക്കണമെന്ന് സീനിയര്‍ വൈസ് പ്രസിഡന്റ് നജീബ് കാന്തപുരം അഭിപ്രായപ്പെട്ടു. എടച്ചേരി പഞ്ചായത്ത് മുസ്‌ലിം യൂത്ത് ലീഗ് സമ്മേളനത്തോടനുബന്ധിച്ച് നടന്ന പ്രതിനിധി സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ലീഗിന്റെ സമുന്നത നേതാക്കള്‍ കാണിച്ച പാതയിലൂടെ പൊതുസമൂഹത്തോട് പ്രതിബദ്ധത കാണിക്കാന്‍ പ്രവര്‍ത്തകര്‍ തയാറാകണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നാദാപുരം മണ്ഡലം മുസ്‌ലിം ലീഗ് വൈസ് പ്രസിഡന്റ് ടി.കെ അഹമ്മദ് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. സി.കെ നാസര്‍, അബ്ദുല്ല എടച്ചേരി, ജാബിര്‍ എടച്ചേരി, സി.കെ മൂസ, എം.കെ മുനീര്‍, ടി. മുഹമ്മദ് സ്വാലിഹ്, സബീഹ്, അഫ്‌സല്‍ തലായി, വി.പി അര്‍ഷാദ്, ഷാഫി തറേമ്മല്‍ സംസാരിച്ചു.
നേരത്തെ നടന്ന സെമിനാര്‍ മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് ഉമര്‍പാണ്ടികശാല ഉദ്ഘാടനം ചെയ് തു. സാജിദ് നടുവണ്ണൂര്‍ വിഷയം അവതരിപ്പിച്ചു. യു.പി മൂസ മാസ്റ്റര്‍ അധ്യക്ഷനായി. ടി.കെ അഹമദ് മാസ്റ്റര്‍ മോഡറേറ്ററായി. വിവിധ രാഷ്ട്രീയ പാര്‍ട്ടികളെ പ്രതിനിധീകരിച്ച് കാവില്‍ പി മാധവന്‍ (കോണ്‍ഗ്രസ്), പി.കെ ദിവാകരന്‍ മാസ്റ്റര്‍ ( സി.പി.എം) എന്‍ വേണു (ആര്‍.എം.പി .ഐ) സംസാരിച്ചു.എ.സി അഷ്‌കര്‍ മാസ്റ്റര്‍ സ്വാഗതവും കെ. സവാദ് മാസ്റ്റര്‍ നന്ദിയും പറഞ്ഞു.
മുസ്ലിം ലീഗിന്റെ മണ്‍മറഞ്ഞു പോയ മഹാന്‍മാരായ നേതാക്കളെ കുറിച്ച് നവാസ് പാലേരി നയിച്ച അനുസ്മരണ ഗാനാലാപനവും അരങ്ങേറി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."