കരുതിവെക്കൂ മഴത്തുള്ളികളെ ; 2030ഓടെ ഒരിറ്റു പോലുമുണ്ടാവില്ല തൊണ്ട നനക്കാന്‍
ന്യൂഡല്‍ഹി: രാജ്യം നീങ്ങുന്നത് അതിഭീകരമായ വരള്‍ച്ചയിലേക്ക്. 2030 ഓടെ രാജ്യത്ത് കുടിവെള്ളം പോലുമുണ്ടാവില്ലെന്ന് റിപ്പോര്‍ട്ട്. നീതി ആയോഗിന്റെതാണ് റിപ്പോര്‍ട്ട്. രാജ്യത്തെ 40 ശതമാനം ജനങ്ങള്‍ക്ക് കുടിവെള്ളമുണ്ടാവില്ലെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്.
ഡല്‍ഹി, ബംഗളൂരു, ചെന്നൈ, ഹൈദരാബാദ് തുടങ്ങിയ നഗരങ്ങളാണ് ഏറ്റവും രൂക്ഷമായ ജലക്ഷാമം നേരിടുക. ഇവിടങ്ങളില്‍ 2010ല്‍ തന്നെ ഭൂഗര്‍ഭ ജലം ഇല്ല എന്ന അവസ്ഥയാണ്.
നിലവില്‍ ചെന്നൈ രൂക്ഷമായ ജലക്ഷാമം നേരിടുകയാണ്. 195 ദിവസമായി ഇവിടെ മഴ ലഭിച്ചിട്ടില്ല. കുടിവെള്ളത്തിനായി ഇവിടെ സമരങ്ങള്‍ നടക്കുകയാണ്.
മഴവെള്ളം ശേഖരിക്കുക എന്നതാണ് ജലക്ഷാമം നേരിടാനുള്ള വഴിയായി വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.
കടല്‍ വെള്ളം ശുദ്ധീകരിക്കുക എന്ന ചെലവേറിയ മാര്‍ഗത്തെ ആശ്രയിക്കാനൊരുങ്ങുന്ന തമിഴ്‌നാട് സര്‍ക്കാറിന്റെ നീക്കം വിഢിത്തമാണെന്നാണ് നാഷനല്‍ വാട്ടര്‍ അക്കാദമി പ്രൊഫസര്‍ മനോഹര്‍ കുശ്‌ലാനി പറയുന്നത്. മഴവെള്ളം ശേഖരിക്കുകയാണ് ജലക്ഷാമത്തെ നേരിടാനുള്ള ഏറ്റവും മികച്ച വഴിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ഇത് ജനങ്ങളുടേയും സര്‍ക്കാറിന്റേയും ബാധ്യതയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."