HOME
DETAILS

വാഹനങ്ങള്‍ കൊണ്ട് വീര്‍പ്പുമുട്ടി പൊലിസ് സ്റ്റേഷനുകള്‍; നടപടികള്‍ കടലാസിലുറങ്ങുന്നു

  
backup
May 17 2017 | 21:05 PM

%e0%b4%b5%e0%b4%be%e0%b4%b9%e0%b4%a8%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%95%e0%b5%8a%e0%b4%a3%e0%b5%8d%e0%b4%9f%e0%b5%8d-%e0%b4%b5%e0%b5%80%e0%b4%b0%e0%b5%8d%e2%80%8d%e0%b4%aa



നാദാപുരം: തുരുമ്പെടുത്ത് നശിക്കുന്ന വാഹനങ്ങള്‍കൊണ്ട് നിറഞ്ഞിരിക്കുകയാണ് നാദാപുരം മേഖലിയിലെ പൊലിസ് സ്റ്റേഷനുകള്‍. നിയമലംഘനങ്ങള്‍ക്ക് പൊലിസ് പിടികൂടുന്ന വാഹനങ്ങളാണ് സ്റ്റേഷനുകളിലെ കോംപൗണ്ടുകളില്‍ ഉപയോഗശൂന്യമായി കിടക്കുന്നത്.
ആഡംബര കാറുകളടക്കം ആയിരത്തോളം ചെറുതും വലുതുമായ വാഹനങ്ങള്‍ എടച്ചേരി, നാദാപുരം, വളയം, കുറ്റ്യാടി, തൊട്ടില്‍പാലം, കൂരാച്ചുണ്ട് തുടങ്ങിയ നാദാപുരം സബ്ഡിവിഷന് കീഴില്‍ വരുന്ന പൊലിസ് സ്റ്റേഷനുകളില്‍ വെയിലും മഴയുമേറ്റ് ദ്രവിക്കുകയാണ്.
ഇത്തരം വാഹനങ്ങള്‍ നശിക്കുന്നതിന് മുന്‍പ് ഉടമയ്ക്ക് വിട്ടുനല്‍കുകയോ, കോടതിയുടെ അനുമതിയോടെ സര്‍ക്കാര്‍ ഏറ്റടുക്കുകയോ ചെയ്താല്‍ കോടികളുടെ നഷ്ടടം ഒഴിവാക്കാന്‍ കഴിയുമെങ്കിലും ഇത് ആരും ശ്രദ്ധിക്കാറില്ല. നിയമക്കുരുക്കിലകപ്പെട്ട് കെട്ടിക്കിടക്കുന്ന വാഹനങ്ങള്‍ പ്രശ്‌നം പരിഹരിച്ച് ഉടമക്ക് വിട്ടുനല്‍കുകയോ പൊതുലേലത്തിലൂടെ വില്‍പന നടത്തുകയോ ചെയ്യണമെന്ന് കാണിച്ച് എ.ഡി.ജി.പി നേരത്തെ ഉത്തരവ് ഇറക്കിയിരുന്നെങ്കിലും നടപടിക്രമങ്ങള്‍ ഇതുവരെ ഇഴയുകയാണ്.
 മദ്യക്കടത്ത്, ശരിയായ രേഖകളില്ലാത്തവ, അപകടത്തില്‍പ്പെടുന്നവ, മണല്‍കടത്ത് എന്നീ കേസുകളില്‍ പെട്ടാണ് കൂടുതല്‍ വാഹനങ്ങളും പൊലിസ് സ്റ്റേഷനില്‍ പിടിച്ചിട്ടിരിക്കുന്നത്. നാദാപുരം സ്റ്റേഷനില്‍ മാത്രം മണല്‍ കടത്തിയതിന് പിടികൂടിയ മൂന്നു വലിയ ലോറികളും ഒരു മണ്ണുമാന്തി യന്ത്രവും നിരവധി ആഡംബര കാറുകളും ഓട്ടോറിക്ഷകളും നൂറുകണക്കിന് ബൈക്കുകളുമുണ്ട്.
നേരത്തെ ഒരുതവണ വാഹനങ്ങള്‍ ലേലത്തിന് വച്ചിരുന്നുവെങ്കിലും ഉപയോഗിക്കാന്‍ പറ്റാത്ത നിലയില്‍ വാഹനങ്ങള്‍ നശിച്ചതിനാല്‍ ശ്രമം പരാജയപ്പെടുകയായിരുന്നു.
പൊലിസ് പിടികൂടുന്ന വാഹനങ്ങളുടെ കേസുകള്‍ കോടതി തീര്‍പ്പു കല്‍പ്പിക്കുമ്പോഴേക്കും വര്‍ഷങ്ങള്‍ കഴിയും. മണല്‍കടത്ത്, മദ്യക്കടത്ത് പോലുള്ള കേസുകളില്‍ ഉള്‍പ്പെടുന്ന വാഹനങ്ങള്‍ കോടതി വിധി വരുന്നതിന് മുന്‍പ് ഉടമക്ക് വിട്ടുകിട്ടണമെങ്കില്‍ വാഹനത്തിന്റെ മാര്‍ക്കറ്റ് വിലക്കുള്ള ബോണ്ട് കോടതിയില്‍ കെട്ടിവയ്ക്കണം. ഇതേതുടര്‍ന്ന് പല ഉടമകളും വാഹനം ഉപേക്ഷിക്കുകയാണ് ചെയ്യുന്നത്.
ഇത്തരം വാഹനങ്ങള്‍ സ്റ്റേഷന്‍ പരിസരങ്ങളില്‍ തന്നെ സൂക്ഷിക്കേണ്ട അവസ്ഥയാണുള്ളത്. പൊലിസ് പിടികൂടുന്ന ഇത്തരം വാഹനങ്ങള്‍ വെയിലും മഴയുമേല്‍ക്കാതെ സൂക്ഷിക്കാനുള്ള സൗകര്യങ്ങള്‍ മിക്ക സ്റ്റേഷനകളിലുമില്ല. പല സ്റ്റേഷനുകളിലും വാഹനങ്ങള്‍ സൂക്ഷിക്കാന്‍ സൗകര്യങ്ങളില്ലാത്തതിനാല്‍ റോഡിന്റെ വശങ്ങളിലാണ് നിര്‍ത്തിയിടുന്നത്.
പാതയോരത്ത് നിര്‍ത്തിയിടുന്ന വാഹനങ്ങള്‍ ഗതാഗതക്കുരുക്കുണ്ടാകുന്നതോടൊപ്പം കാല്‍നടക്കാര്‍ക്കും മറ്റു വാഹനങ്ങള്‍ക്കും ഭീഷണിയാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഖത്തർ ദേശീയ ദിനം; ഡിസംബർ 18, 19 തീയതികളിൽ ജനന റജിസ്ട്രേഷൻ ഓഫിസുകൾക്ക് അവധി

qatar
  •  10 minutes ago
No Image

രേണുകാ സ്വാമി കൊലക്കേസ്: കന്നട നടന്‍ ദര്‍ശനും കൂട്ടുപ്രതി പവിത്ര ഗൗഡയ്ക്കും ജാമ്യം

National
  •  28 minutes ago
No Image

വെൽകം ടു സഊദി 34; ഫിഫ ലോകകപ്പ് ആതിഥേയത്വം, പാസ്പോർട് സ്റ്റാംപ് പുറത്തിറക്കി സഊദി 

Saudi-arabia
  •  36 minutes ago
No Image

അല്ലു അര്‍ജുന്‍ ജയിലിലേക്ക്; 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്ത് കോടതി

National
  •  43 minutes ago
No Image

ആലപ്പുഴയില്‍ മകന്റെ കുത്തേറ്റ പിതാവ് ചികിത്സയ്ക്കിടെ മരിച്ചു, മകന്‍ അറസ്റ്റില്‍

Kerala
  •  an hour ago
No Image

എയർപോർട്ട് റോഡുകളിലൂടെയുള്ള സഞ്ചാരം കുറക്കണമെന്ന് അഭ്യർത്ഥിച്ച് ദുബൈ പൊലിസ്

uae
  •  an hour ago
No Image

പാലക്കാട്-കോഴിക്കോട് ദേശീയപാതയില്‍ രണ്ടിടങ്ങളിലായി വീണ്ടും അപകടം; ആര്‍ക്കും പരുക്കില്ല

Kerala
  •  2 hours ago
No Image

'തനിക്ക് പറ്റിയ പിഴവ്'; ലോറി ഡ്രൈവര്‍ കുറ്റം സമ്മതിച്ചു, നരഹത്യാകുറ്റം ചുമത്തി

Kerala
  •  2 hours ago
No Image

'ഭരണഘടന അട്ടിമറിക്കാന്‍ ശ്രമം നടത്തുന്നു, കേന്ദ്രം പ്രവര്‍ത്തിക്കുന്നത് അദാനിക്കുവേണ്ടി മാത്രം'; പാര്‍ലമെന്റിലെ കന്നിപ്രസംഗത്തില്‍ ബി.ജെ.പിയെ കടന്നാക്രമിച്ച് പ്രിയങ്ക

National
  •  2 hours ago
No Image

പരീക്ഷ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവേ വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് കാര്‍ ഇടിച്ചുകയറി: മൂന്ന് പേര്‍ക്ക് പരുക്ക്

Kerala
  •  3 hours ago