പരാജയത്തിനു പിന്നാലെ യു.എസ് പ്രതിരോധ സെക്രട്ടറിയെ പുറത്താക്കി ട്രംപ്; പകരം ചുമതല ക്രിസ്റ്റഫര്‍ മില്ലര്‍ക്ക്
വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നാലെ പ്രതിരോധ സെക്രട്ടറിയെ പുറത്താക്കി ഡൊണാള്‍ഡ് ട്രംപ്. പ്രതിരോധ സെക്രട്ടറി മാര്‍ക്ക് എസ്പറിനെയാണ് പുറത്താക്കിയത്. പകരം നാഷണല്‍ കൗണ്ടര്‍ ടെറോറിസം ഡയറക്ടര്‍ ക്രിസ്റ്റഫര്‍ മില്ലറിനാണ് ആക്ടിങ് ഡിഫെന്‍സ് സെക്രട്ടറിയായി ചുമതല നല്‍കിയിരിക്കുന്നത്.
അമേരിക്കയുടെ ഏറ്റവും ശക്തമായ ഡിഫെന്‍സ് ഡിപ്പാര്‍ട്മെന്റ് സെക്രട്ടറിയുമായി ചില മാസങ്ങളായി അഭിപ്രായ ഭിന്നത നിലനിന്നിരുന്നു.
ബ്ലാക്ക് ലൈവ് മാറ്ററുമായി ബന്ധപെട്ടു അമേരിക്കന്‍ സിറ്റികളില്‍ നടന്നു വന്നിരുന്ന പ്രതിഷേധ പ്രകടനങ്ങള്‍ , അക്രമപ്രവര്‍ത്തനങ്ങള്‍ എന്നിവ അടിച്ചമര്‍ത്തുന്നതിനു സ്വീകരിച്ച നടപടികളെ കുറിച്ചായിരുന്നു തര്‍ക്കം.ആഭ്യന്തര പ്രശ്നം നിലനിന്നപ്പോള്‍ തെരുവില്‍ അമേരിക്കന്‍ സൈന്യത്തെ ഇറക്കാനുള്ള ട്രംപിന്റെ തീരുമാനത്തെയും എസ്പര് എതിര്‍ത്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."