HOME
DETAILS
MAL
കന്യാസ്ത്രീയുടെ പീഡനപരാതി; നിരപരാധിയെന്ന് ആവര്‍ത്തിച്ച് ബിഷപ്പ്
backup
September 19 2018 | 10:09 AM
കൊച്ചി: കന്യാസ്ത്രീയുടെ ബലാല്‍സംഗ പരാതിയില്‍ നിരപരാധിയെന്ന് ആവര്‍ത്തിച്ച ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍. പരാതിക്കാരിയായ കന്യാസ്ത്രീക്ക് ദുരുദ്ദേശമെന്നും മൊഴി നല്കി. ചോദ്യം ചെയ്യലുമായി സഹകരിക്കണമെന്ന് ബിഷപ്പിനോട് പൊലിസ് പറഞ്ഞു.
പീഡനം നടന്നുവെന്ന് പറയുന്ന ദിവസം ദിവസം കുറവിലങ്ങാട് മഠത്തില്‍ താമസിച്ചിട്ടില്ലെന്നും ബിഷപ്പ് ആവര്‍ത്തിച്ചു. മെയ് അഞ്ചിനു മഠത്തില്‍ പോയെങ്കിലും അവിടെ താമസിച്ചില്ലെന്നാണ് ബിഷപ്പ് പറയുന്നത്.
കേസില്‍ ചോദ്യാവലി അനുസരിച്ചുള്ള ചോദ്യം ചെയ്യല്‍ തുടരുകയാണ്. കോട്ടയം എസ് പി ഹരിശങ്കറാണ് ചോദ്യം ചെയ്യുന്നത്. കൊച്ചി ഡി സിപിയും വൈക്കം ഡിവൈ എസ് പിയും ഒപ്പമുണ്ട്. ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായ ശേഷമേ അറസ്റ്റില്‍ അന്തിമ തീരുമാനമെടുക്കൂ.
ചോദ്യം ചെയ്യല്‍ മൂന്നു മണിക്കൂര്‍ പിന്നിട്ടു. ഇനിയും നീളാനാണ് സാധ്യതയെന്ന് പൊലിസ് പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."