HOME
DETAILS

മസ്തിഷ്‌ക ജ്വരം: ബിഹാറില്‍ മരണം 117 കടന്നു

  
backup
June 20 2019 | 07:06 AM

encephilis-in-bihar

പട്‌ന: മസ്തിഷ്‌ക ജ്വരം ബാധിച്ച് ബിഹാറില്‍ മരിച്ചവരുടെ എണ്ണം 117 കടന്നു. ഔദ്യോഗിക കണക്കുകള്‍ പ്രകാരം ശ്രീകൃഷ്ണ മെഡിക്കല്‍ കോളജില്‍ നിന്നു മാത്രമായി 98 മരണം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
കെജ്രിവാള്‍ ആശുപത്രിയില്‍ നിന്നും മറ്റു പകര്‍ച്ചവ്യാധികളെ തുടര്‍ന്ന് 19 പേരും മരണപ്പെട്ടിട്ടുണ്ട്. സംസ്ഥാന ആരോഗ്യ വിഭാഗം ദര്‍ബാംഗ, സുപൂള്‍, മധുപനി, സിതമാരി ജില്ലകളില്‍ നിന്നായി കൂടതല്‍ ഡോക്ടര്‍മാരെ മുസാഫിര്‍പൂരില്‍ നിയോഗിച്ചിട്ടുണ്ട്. മുഖ്യമന്ത്രി നിതിഷ് കുമാര്‍ ചൊവ്വാവ്ച എസ്.കെ.എം.സി ഹോസ്പിറ്റല്‍ സന്ദര്‍ശിച്ച് വേണ്ട ഇടപെടലുകള്‍ നടത്തിയിരുന്നു. മസ്തിഷ്‌കജ്വരം ബാധിച്ച് മരിച്ച കുട്ടികളുടെ കുടുംബങ്ങള്‍ക്ക് നേരത്തേ 4 ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചിരുന്നു. രോഗം പൂര്‍ണമായി തുടച്ചു നീക്കുന്നതിനായി വേണ്ട നടപടികള്‍ സ്വീകരിക്കാന്‍ ആരോഗ്യ വിഭാഗത്തിനും ജില്ലാഭരണകൂടത്തിനും അദ്ദേഹം നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. സ്ഥിതിവിവരങ്ങള്‍ പഠിക്കുന്നതിനായി കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ വര്‍ദ്ധന്‍ മുസാഫര്‍പുര്‍ സന്ദര്‍ശിച്ചിരുന്നു.
വൈറല്‍ രോഗമായ അക്യൂട്ട് എന്‍സെഫലിസ് സിന്‍ഡ്രോ(എ.ഇ.എസ്)മിന് ജലദോഷത്തോടുകൂടിയുള്ള കടുത്ത പനി, അപസ്മാരം, തലവേദന എന്നിവയാണ് ലക്ഷണങ്ങള്‍. മരണത്തിന്റെ പ്രധാന കാരണം രക്തത്തില്‍ പഞ്ചസാരയുടെ അളവുകുറവുമൂലം ഉണ്ടാകുന്ന ഹൈപ്പോഗ്ലയ്‌സീമിയ ആണെന്ന് സംസ്ഥാന ആരോഗ്യ വിഭാഗം കണ്ടെത്തിയിരുന്നു. മഴക്കാലമായതിനാല്‍ മാരക രോഗത്തിന് അല്പം വിരാമമുണ്ടാകുമെന്ന് എസ്.കെ.എം.സി ആശുപത്രിയിലെ മെഡിക്കല്‍ സൂപ്രണ്ട് ഡോ. എസ്.കെ സാവി അഭിപ്രായപ്പെട്ടു.
കഴിഞ്ഞ ദിവസമുണ്ടായ ഉഷ്ണതരംഗത്തില്‍ 40 പേര്‍ മരണപ്പെട്ടതു സംബന്ധിച്ച് ബിഹാറിലെ ആരോഗ്യ വകുപ്പ് അധികൃതര്‍ സമ്മര്‍ദത്തിലാണ്. മരിച്ചവരില്‍ കൂടുതല്‍ പേരും അനുരംഗബാദ്, ഗയ, നവാഡ എന്നിവിടങ്ങളില്‍ നിന്നാണ്. അനുരംഗബാദില്‍ നിന്നു മാത്രമായി 27 പേര്‍ മരിച്ചിട്ടുണ്ട്.

ഗയയിലുണ്ടായ മരണം നിര്‍ഭാഗ്യകരമെന്നു പറഞ്ഞ കേന്ദ്ര ആരോഗ്യ മന്ത്രി ഹര്‍ഷ വര്‍ദ്ധന്‍ തിരക്കുള്ള സമയങ്ങളില്‍ വീടുവിട്ടിറങ്ങരുതെന്നും ഉപദേശിച്ചു. രാജ്യം ഈ വര്‍ഷത്തെ തീവ്രമായ ഉഷ്ണതരംഗത്തെ അഭിമുഖീകരിക്കുകയാണെന്നും ഉത്തരേന്ത്യയിലെ നാല് നഗരങ്ങളില്‍ ഉയര്‍ന്ന റെക്കോര്‍ഡിലുമാണ്. ഡല്‍ഹി, രാജസ്ഥാനിലെ ചുരു, ബാന്‍ഡ, ഉത്തര്‍പ്രദേശിലെ അലഹബാദ് 48 ഡിഗ്രിയില്‍ ഉയര്‍ന്ന ചൂടാണ് അഭിമുഖീകരിക്കുന്നത്. കഴിഞ്ഞ രണ്ടു ദിവസത്തിനുള്ളില്‍ താപനില 45 ഡിഗ്രീ സെല്‍ഷ്യസ് കടന്നതാണ് ഉഷ്ണതരംഗം പ്രഖ്യാപിക്കാനിടയാക്കിയത്. മെര്‍ക്കുറി 47 ഡിഗ്രി കടന്നപ്പോഴാണ് ഇതിന്റെ തീവ്രത മനസിലായത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അര്‍ജുന്‍ ദൗത്യം; ഡ്രഡ്ജര്‍ ഷിരൂരിലേക്ക് 

Kerala
  •  3 months ago
No Image

എറണാകുളം -ആലപ്പുഴ റൂട്ടില്‍ ഗതാഗത നിയന്ത്രണം; ക്രമീകരണങ്ങള്‍ ഇങ്ങനെ..

Kerala
  •  3 months ago
No Image

ബെംഗളൂരുവില്‍ സ്വകാര്യ ആശുപത്രി ഐസിയുവില്‍ തീപിടിത്തം; ചികിത്സയിലായിരുന്ന മലയാളി യുവാവ് മരിച്ചു

National
  •  3 months ago
No Image

എം.സി റോഡില്‍ കെ.എസ്.ആര്‍.ടി.സി ബസും പിക്കപ്പും കൂട്ടിയിടിച്ച് എട്ടുപേര്‍ക്ക് പരുക്ക്; രണ്ട് പേരുടെ നില ഗുരുതരം

Kerala
  •  3 months ago
No Image

അന്ന സെബാസ്റ്റ്യന്റെ മരണത്തില്‍ അന്വേഷണം നടത്താന്‍ കേന്ദ്രം; ഉറപ്പുനല്‍കി മന്ത്രി ശോഭ കരന്തലജെ

Kerala
  •  3 months ago
No Image

കൊല്ലത്ത് മദ്യലഹരിയില്‍ ഭാര്യയെ കഴുത്തറത്ത് കൊന്നു; ഓട്ടോയില്‍ പൊലിസ് സ്റ്റേഷനിലെത്തി കീഴടങ്ങി ഭര്‍ത്താവ്

Kerala
  •  3 months ago
No Image

ബിഹാറില്‍ ദലിത് കുടുംബങ്ങളുടെ വീടുകള്‍ക്ക് തീയിട്ട് അക്രമികള്‍

National
  •  3 months ago
No Image

തട്ടുകടയില്‍ നിന്നും ഉപ്പിലിട്ട മാങ്ങ കഴിച്ച കുട്ടിക്ക് ദേഹാസ്വാസ്ഥ്യം

Kerala
  •  3 months ago
No Image

പാലക്കാട് നിര്‍ഭയ കേന്ദ്രത്തില്‍ നിന്ന് കാണാതായ മൂന്നാമത്തെ പെണ്‍കുട്ടിയേയും കണ്ടെത്തി

Kerala
  •  3 months ago
No Image

'രാവെന്നും പകലെന്നുമില്ല.. മകള്‍ മരിച്ചത് ജോലിഭാരം മൂലം അവളുടെ മരണം നിങ്ങള്‍ക്ക് തിരുത്താനുള്ള വിളിയാവട്ടെ''  EY ചെയര്‍മാന് കുഴഞ്ഞു വീണ് മരിച്ച സി.എക്കാരിയുടെ മാതാവിന്റെ കത്ത്

National
  •  3 months ago