സമൂഹ വളര്‍ച്ചയ്ക്ക് അറിവുകള്‍ അനിവാര്യം: ഹൈദരലി ശിഹാബ് തങ്ങള്‍
മേപ്പയൂര്‍: ആത്മീയവും ഭൗതികവുമായ അറിവുകള്‍ സമന്വയിപ്പിക്കുന്നതിലൂടെ മാത്രമെ മാനവ സമൂഹത്തിന്റെ ഗുണപരമായ വളര്‍ച്ച സാധ്യമാവുകയുള്ളൂവെന്ന് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ പറഞ്ഞു. മസ്ജിദുകളും മതകേന്ദ്രങ്ങളും ഉന്നതമായ അറിവിന്റെ കേന്ദ്രങ്ങള്‍കൂടി ആകണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പുനര്‍നിര്‍മിച്ച മേപ്പയൂര്‍ എളമ്പിലാട് ജുമാമസ്ജിദിന്റെയും ഹിഫ്‌ളുല്‍ ഖുര്‍ആന്‍ കോളജിന്റെയും ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
മഹല്ല് പ്രസിഡന്റ് കെ.കെ കുഞ്ഞമ്മദ് ഹാജി അധ്യക്ഷനായി. മുന്‍ മഹല്ല് ഖാസി പി.പി അബ്ദുല്‍ വഹാബ് മുസ്‌ലിയാരെ ചടങ്ങില്‍ ആദരിച്ചു. മേപ്പയൂര്‍ എളമ്പിലാട് മഹല്ല് ഖാസിയായി കെ. നിസാര്‍ റഹ്മാനിയെ ഹൈദരലി തങ്ങര്‍ പ്രഖ്യാപിച്ചു.
എം.ടി അബ്ദുല്ല മുസ്‌ലിയാര്‍, ഓണമ്പിള്ളി മുഹമ്മദ് ഫൈസി, സയ്യിദ് അലി തങ്ങള്‍, റഫീഖ് സഖരിയ ഫൈസി, ഇ.കെ അബൂബക്കര്‍ ഹാജി, എ.വി അബ്ദുല്ല, കെ. നിസാര്‍റഹ്മാനി സംസാരിച്ചു. എം.എം അഷ്‌റഫ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കൊടുമയില്‍ അസ്സയിനാര്‍ ഹാജി സ്വാഗതവും ഇ.ടി അബ്ദുല്ല നന്ദിയും പറഞ്ഞു. നേരത്തെ നടന്ന സാംസ്‌കാരികസംഗമം മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. കുഞ്ഞിരാമന്‍ ഉദ്ഘാടനം ചെയ്തു. കെ.കെ സീതി അധ്യക്ഷനായി. കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവ് യു.കെ കുമാരന്‍, ഡോ. പിയൂഷ് എം. നമ്പൂതിരിപ്പാട് ,നാസര്‍ ഫൈസി കൂടത്തായ് പ്രഭാഷണം നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."