മഴക്കാലരോഗങ്ങളില്‍ നിന്ന് രക്ഷനേടാം... അല്പം കരുതലോടെ
കടുത്ത ചൂടിന് ആശ്വാസമായി മഴക്കാലമെത്തി. മഴയോടൊപ്പം മഴക്കാലരോഗങ്ങളും പതിവാണ്. മഴക്കാലത്ത് വീടും പരിസരവും വൃത്തിയാക്കുന്നതിനോടൊപ്പം നമ്മുടെ ശരീരവും ശ്രദ്ധിക്കേണ്ടതുണ്ട്. മഴക്കാലരോഗങ്ങളെ തടയുന്നതിനായി ചില മാറ്റങ്ങള്‍ നമ്മുടെ ജിവിതശൈലിയില്‍ വരുത്തിയാലോ?
1. ധാരാളം തിളപ്പിച്ചാറിയ വെള്ളം കുടിക്കുക.
2. പുറത്തുപോകുമ്പോള്‍ കുടയോ മഴക്കോട്ടോ കരുതുക.
3. മഴ നനയുന്നത് ഒഴിവാക്കുക.
4. കിടക്കാന്‍ പോവുന്നതിനു മുന്‍പ് ഫുള്‍സ്ലീവ് ഷര്‍ട്ടും, പാന്റും സോക്‌സും ധരിക്കുവാന്‍ ശ്രദ്ധിക്കുക.
5. തണുത്ത ഭക്ഷണങ്ങള്‍ കഴിയുന്നതും ഒഴിവാക്കുക.
6. പഴങ്ങലും പച്ചക്കറികളും ഉപയോഗിക്കുന്നതിന് മുന്‍പ് നന്നായി കഴുകുക.
7. നനഞ്ഞ മുടിയോടും വസ്ത്രത്തോടും കൂടി ശീതീകരിച്ച റൂമുകളില്‍ ഇരിക്കുന്നത് ഒഴിവാക്കുക.
8. കാല്‍പാദങ്ങള്‍ എപ്പോഴും ഉണങ്ങിയിരിക്കാന്‍ ശ്രദ്ധിക്കുക.
9. കുട്ടികള്‍ മഴ വെള്ളത്തിലും ചളിവെള്ളത്തിലും കളിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക.
10. വഴിയോരകടകളിലെ ഭക്ഷണങ്ങള്‍ കഴിവതും ഒഴിവാക്കുക.
11. ശുദ്ധമായ, വീട്ടിലുണ്ടാക്കിയ ഭക്ഷണം ശീലമാക്കുക.
12. മദ്യപാനവും പുകവലിയും ഒഴിവാക്കുക.
13. ഭക്ഷണത്തിന് മുന്‍പും ശേഷവും കൈകള്‍ വൃത്തിയായി കഴുകുക.
14. കൊതുകിനെ തുരത്തുന്ന ക്രീമുകള്‍ ശരീരത്തില്‍ പുരട്ടുക.
15. വേവിക്കാത്ത ഭക്ഷണങ്ങള്‍ കഴിക്കുന്നത് ഒഴിവാക്കുക
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."