കേരളമടക്കം കോവിഡ് വ്യാപനം രൂക്ഷമായ സംസ്ഥാനങ്ങളില്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ കര്‍ശനമാക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍
ന്യൂഡല്‍ഹി: കോവിഡ് വ്യാപനം രൂക്ഷമായ കേരളമടക്കമുള്ള സംസ്ഥാനങ്ങളിലെ ആരോഗ്യ മന്ത്രിമാരുമായി കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹര്‍ഷ്‌വര്‍ധന്‍ ചര്‍ച്ച നടത്തി. വിഡിയോ കോണ്‍ഫറന്‍സ് വഴിയുള്ള ചര്‍ച്ചയില്‍ ആന്ധ്ര, അസം, ഹരിയാന, ഹിമാചല്‍, പഞ്ചാബ്, രാജസ്ഥാന്‍, തെലങ്കാന, ബംഗാള്‍ എന്നിവിടങ്ങളിലെ ആരോഗ്യ മന്ത്രിമാരും പങ്കെടുത്തു.
പ്രതിരോധ നടപടികള്‍ സംബന്ധിച്ച് വ്യാപക ബോധവല്‍ക്കരണം നടത്താനും സാമൂഹിക അകലം, മാസ്‌ക് എന്നിവയടക്കമുള്ള സുരക്ഷാ മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കുന്നുവെന്ന് ഉറപ്പാക്കാനും കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശിച്ചു.
ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങള്‍ അതീവ ജാഗ്രത പാലിക്കണം. ശൈത്യകാലം അടുത്ത സാഹചര്യത്തില്‍ ശ്വാസകോശ സംബന്ധമായ രോഗങ്ങള്‍ രൂക്ഷമാകാന്‍ സാധ്യതയുണ്ടെന്നും ആശുപത്രികളില്‍ കോവിഡ് ചികിത്സാ സജ്ജീകരണങ്ങള്‍ ഉറപ്പാക്കണമെന്നും കേന്ദ്രം നിര്‍ദേശിച്ചു.
രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 85,55,109 ആയി. ആകെ മരണം 1,26,671. കഴിഞ്ഞ 24 മണിക്കൂറിനിടെ 45,903 പേര്‍ കോവിഡ് പോസിറ്റീവ് ആയി; 490 പേര്‍ മരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."