HOME
DETAILS
MAL
'ജ്ഞാനമര'മൊരുക്കി മുണ്ടക്കുന്ന് എ.എല്‍.പി സ്‌കൂള്‍ വിദ്യാര്‍ഥികള്‍
backup
July 27 2016 | 17:07 PM
അലനല്ലൂര്‍: ആകാശത്തിനപ്പുറം സ്വപ്നം കാണാന്‍ പഠിപ്പിച്ച്, ആ സ്വപ്നത്തിലേക്ക് പറന്നുയരാന്‍ ചിന്തകളെ പ്രചോദിപ്പിച്ച ഡോക്ടര്‍ എ പി ജെ അബ്ദുല്‍ കലാമിനോടുള്ള ആദരസൂചകമായി അദ്ദേഹത്തിന്റെ മഹത് വചനങ്ങള്‍ ,ചിത്രങ്ങള്‍ എന്നിവ അടങ്ങിയ ജ്ഞാനമരം മുണ്ടക്കുന്ന് ഇ എല്‍ പി സ്‌കൂള്‍ മുറ്റത്ത് പൂവിട്ടു. സ്‌കൂളില്‍ സംഘടിപ്പിച്ച പ്രത്യേക അസംബ്ലിയില്‍ അനുസ്മരണം, പുഷ്പാര്‍ച്ചന എന്നിവ നടന്നു. തുടര്‍ന്ന് കുട്ടികള്‍ തയ്യാറാക്കിയ അനുസ്മരണ പതിപ്പ്'അഗ്‌നിച്ചിറകുകള്‍ ' സ്റ്റാഫ് സെക്രട്ടറി പി ജയശങ്കരന്‍ മാസ്റ്റര്‍ സ്‌കൂള്‍ ലീഡര്‍ മുഹമ്മദ് അന്‍ഷിഫിന് കൈമാറി പ്രകാശനം ചെയ്തു. എന്‍.അര്‍ജുന്‍,പി ജിതേഷ്,സി ഭാഗ്യലക്ഷ്മി എന്നിവര്‍ വിവിധ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. കലാം ക്വിസ് മറ്റു കലാപരിപാടികള്‍വരുന്ന ദിവസങ്ങളില്‍ സ്‌കൂളില്‍ വച്ച് നടത്തും .
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."