പ്ലസ്ടു വിജയ സ്വപ്‌നം സഫലമാക്കി ആര്‍ദ്ര മടങ്ങി, മരണത്തിലേക്ക്
കുറ്റ്യാടി: ആര്‍ദ്ര ഇനി പ്രിയപ്പെട്ടവര്‍ക്ക് ആര്‍ദ്രമായൊരു ഓര്‍മയാകും. ഒന്നിളകാന്‍ പോലും പരസഹായം വേണ്ടി വന്ന രോഗത്തോട് പടപൊരുതിയ മരുതോങ്കരയിലെ ആര്‍ദ്ര ഗിരീഷ്(18) ഒടുവില്‍ മരണത്തിലേക്ക് യാത്രയായി. പ്ലസ്ടു പരീക്ഷയില്‍ വിജയിക്കുക എന്ന വലിയ ആഗ്രഹം പൂര്‍ത്തീകരിച്ചായിരുന്നു ആര്‍ദ്രയുടെ വിടവാങ്ങല്‍.
കുറ്റ്യാടി ഗവ.ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥിനിയായ ആര്‍ദ്ര അറ്റാക്‌സിയ എന്ന രോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ഒന്നാം ക്ലാസില്‍ പഠിക്കുമ്പോള്‍ തന്നെ രോഗത്തിന്റെ ബുദ്ധിമുട്ടുകള്‍ നേരിട്ടിരുന്നു. സ്വന്തമായി ഒന്നിനും കഴിയാത്ത അവസ്ഥ. മാതാവ് മല്ലികയാണ് പ്ലസ്ടുവരെ സ്‌കൂളില്‍ എത്തിച്ചത്.
പ്ലസ്ടു വിജയിക്കണമെന്ന ആര്‍ദ്രയുടെ ആഗ്രഹത്തിന് വീട്ടുകാരും കുറ്റ്യാടി ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപകരും കൂട്ടിനുണ്ടായി. സഹാപാഠികളും കുറ്റ്യാടിയിലെ ഓട്ടോതൊഴിലാളികളും ഒപ്പം നിന്നു. പരീക്ഷയില്‍ മികച്ച വിജയമാണ് ആര്‍ദ്രക്ക് കൈവരിക്കാന്‍ സാധിച്ചത്. രോഗം തളര്‍ത്തിയതിനാല്‍ പരീക്ഷ ഏതാനും ദിവസങ്ങള്‍ മുന്‍പ് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇവിടെ വാര്‍ഡില്‍ കിടന്നായിരുന്നു പരീക്ഷയ്ക്ക് പഠിച്ചത്. ഗിരീഷാണ് പിതാവ്. സഹോദരി. ആര്യ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."