റഹ്മത്തുല്ല ഖാസിമിയുടെ ഖുര്‍ആന്‍ പ്രഭാഷണവും മജ്ലിസുന്നൂറും മണ്ണാര്‍ക്കാട്ട്
മണ്ണാര്‍ക്കാട് : പ്രമുഖ ഖുര്‍ആന്‍ പണ്ഡിതനും, വാഗ്മിയുമായ റഹ്മത്തുല്ല ഖാസിമിയുടെ പ്രതിമാസ ഖുര്‍ആന്‍ പ്രഭാഷണവും മജ്ലിസുന്നൂറും ഓഗസ്റ്റ് 5ന് മഗ്രിബ് നമസ്ക്കാരാനന്തരം കോടതിപ്പടി തറയില്‍ ഓഡിറ്റോറിയത്തില്‍ നടക്കും. മജ്ലിസുന്നൂര് ആത്മീയ സദസ്സിന് പ്രമുഖ സൂഫിവര്യന് ഏലംകുളം ബാപ്പുമുസ്ലിയാര്‍ നേതൃത്വം നല്‍കും. പ്രതിമാസ ഖുര്‍ആന്‍ പ്രഭാഷണ പരിപാടിയുടെ നടത്തിപ്പിനായി സബ്കമ്മിറ്റി രൂപീകരിച്ചു. കല്ലടി അബ്ബാസ് ഹാജി (ചെയര്മാന്), റഹീം ഫൈസി അക്കിപ്പാടം (ജ: കണ്‍വീനര്‍), അന്‍വര്‍ ഫൈസി, സുലൈമാന്‍ ഫൈസി, ശമീര്‍ഫൈസി കോട്ടോപ്പാടം, സൈനുല്‍ ആബിദ് ഫൈസി നാട്ടുകല്‍ സൈനുദ്ധീന്‍ മന്നാനി, മുഹമ്മദ്, അമാനുള്ള കിളിരാനി, ആരിഫ് ചങ്ങലീരി, ഹാരിസ് മാസ്റ്റര്‍ എന്നിവരെ തെരഞ്ഞെടുത്തു. ഇത് സംബന്ധമായി ചേര്‍ന്നയോഗത്തില്‍ ഹബീബ് ഫൈസി കോട്ടോപ്പാടം അധ്യക്ഷനായി. ടി.ടി. ഉസ്മാന് ഫൈസി ഉദ്ഘാടനം ചെയ്തു. സംസം ബഷീര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."