കൊല്‍ക്കത്തയ്ക്ക് സമീപം ഏറ്റുമുട്ടലില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടു: മമത അടിയന്തര യോഗം വിളിച്ചു
കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ അക്രമാസക്ത നഗരമായ ഭട്പാറയില്‍ വ്യാഴാഴ്ച രാവിലെ അജ്ഞാതര്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട്‌പേര്‍ കൊല്ലപ്പെട്ടു. മൂന്ന് പേര്‍ക്ക് പരുക്ക്. മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് സംസ്ഥാന പൊലിസ് മേധാവിയും ചീഫ് സെക്രട്ടറിയും ഉന്നത ഉദ്യോഗസ്ഥരും അടിയന്തര യോഗം വിളിച്ചു ചേര്‍ത്തു.
കൊല്ലപ്പെട്ട രണ്ടുപേരില്‍ ഒരാളായ 17 വയസുള്ള രാംബാബു ഷാ പാനിപൂരി വില്‍പ്പനക്കാരനായിരുന്നു. പരുക്കേറ്റ മറ്റൊരാള്‍ ആശുപത്രിയില്‍ മരിച്ചു. പരുക്കേറ്റ മറ്റു മൂന്നുപേര്‍ ആശുപത്രിയില്‍ ഗുരുതരാവസ്ഥയിലാണ്. ക്രൂഡ് ബോംബുകള്‍ എറിയുകയും വെടിവയ്പ് നടത്തുകയും ചെയ്തപ്പോള്‍ പൊലിസ് കണ്ണീര്‍ വാതകം പ്രയോഗിച്ചു. നോര്‍ത്ത് 24 പര്‍ഗനാസ് ജില്ലയിലെ ലോക്കല്‍ പൊലിസ് സ്റ്റേഷന്‍ ഡി.ജി.പി ഉദ്ഘാടനം ചെയ്യുന്നതിന് മണിക്കൂറുകള്‍ക്ക് മുന്‍പാണ് സംഭവം.
ദേശീയ തെരഞ്ഞെടുപ്പിന് ശേഷം ഭട്പാറയില്‍ നടന്ന ഏറ്റുമുട്ടലുകളുടേയും അക്രമങ്ങളുടേയും ഏറ്റവും പുതിയ സംഭവമാണിത്. ഡി.ജി.പി പൊലിസ് സ്റ്റേഷന്‍ ഉദ്ഘാടനത്തിന് എത്തുന്നതിന് മണിക്കൂറുകള്‍ക്ക് മുന്‍പാണ് സ്‌ഫോടനം നടക്കുന്നത്. സംഭവത്തെ തുടര്‍ന്ന് അദ്ദേഹം കൊല്‍ക്കത്തയിലേക്ക് തിരിച്ചു. പൊലിസ് സ്റ്റേഷന്റെ ഉദ്ഘാടനം മറ്റൊരു ദിവസത്തേക്ക് മാറ്റിവച്ചു. പ്രദേശത്ത് പൊലിസുകാരുള്‍പ്പെടെ ഒരു സംഘം ആര്‍.എ.എഫ് ഉദ്യോഗസ്ഥരേയും വിന്യസിച്ചിട്ടുണ്ട്. അക്രമത്തെ തുടര്‍ന്ന് കടകളെല്ലാം അടച്ചിട്ട നിലയിലാണ്. ഭട്പാറയിലും അയല്‍ പട്ടണമായ കാങ്കിനാറയിലും വോട്ടെടുപ്പുമായി ബന്ധപ്പെട്ട അക്രമങ്ങള്‍ നടന്നിരുന്നു. നിയമസഭാ മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പ് നടന്ന മെയ് 19 മുതല്‍ ഭട്പാറ നിരവധി ഏറ്റുമുട്ടലുകള്‍ക്ക് സാക്ഷ്യം വഹിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."