പഴം, പച്ചക്കറി സംസ്കരണകേന്ദ്രം: നിര്‍മാണോദ്ഘാടനം നാളെ
പാലക്കാട്:വി എഫ് പി സി കെ കേന്ദ്രസര്‍ക്കാര്‍ വാണിജ്യവകുപ്പിന് കീഴില്‍ പെരുമാട്ടി പഞ്ചായത്തില്‍ സ്ഥാപിക്കുന്ന പഴം പച്ചക്കറി കയറ്റുമതി സംസ്കരണ സംഭരണകേന്ദ്രത്തിന്റെ നിര്മാണദോഘാടനം നാളെ രാവിലെ പത്തിന് വണ്ടത്താവളം എം എസ് ഹാളില്‍ കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് മന്ത്രി വി എസ് സുനില്‍കുമാാര്‍ നിര്‍വഹിക്കും. കെ കൃഷ്ണന്‍കുട്ടി എം എല്‍ എ അധ്യക്ഷനാകും. കാര്‍ഷികോത്പ്പന്നങ്ങള്‍ ഇടനിലക്കാരില്ലാതെ മെച്ചപ്പെട്ട വിലക്ക് വിപണനം നടത്തുന്നതിനും കയറ്റുമതി ചെയ്യുന്നതിനുള്ള സംരംഭം ഒരുക്കുകയാണ് ഇത് കൊണ്ടുദ്ദേശിക്കുന്നതെന്ന് വി എഫ് പി സി കെ പ്രോജ്ക്ട്സ് ഡയറക്ടര്‍ പി എം നൗഷാദ്, ജില്ലാ മാനേജര്‍ സി ബി അജിത് പത്രസമ്മേളനത്തില്‍ അറിയിച്ചു.
ഗ്രേഡിംഗ്, പാക്കിംഗ്, സൂക്ഷിപ്പ് സംവിധാനം ഉള്‍പ്പെടെ സംവിധാനങ്ങളിലൂടെയാണ് മീനാക്ഷിപുരം കന്നിമാരിയില്‍ പെരുമാട്ടി പഞ്ചായത്ത് വിലക്ക് വാങ്ങിയ അഞ്ചേക്കറില്‍ നിര്‍മിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."