വിദേശയാത്രകളുടെ രേഖകള്‍ നല്‍കണം; ജലീലിനോട് കസ്റ്റംസ്
കൊച്ചി:രണ്ടു വിദേശയാത്രകളുടെ രേഖകള്‍ ഹാജരാക്കാന്‍ മന്ത്രി കെ.ടി. ജലീലിന് കസ്റ്റംസിന്റെ നിര്‍ദേശം. വിവിധ ചടങ്ങുകളില്‍ പങ്കെടുക്കുന്നതിനായി ഷാര്‍ജയിലേക്കും ദുബൈയിലേക്കും അദ്ദേഹം പോയിരുന്നു. ഇതിന്റെ രേഖകള്‍ ഹാജരാക്കാനാണ് മന്ത്രിയോട് കസ്റ്റംസ് ആവശ്യപ്പെട്ടത്.
യു.എ.ഇ കോണ്‍സുലേറ്റ് വഴി മതഗ്രന്ഥം ഇറക്കുമതി ചെയ്ത് വിതരണം ചെയ്ത കേസില്‍ ജലീലിനെ കസ്റ്റംസ് ആറ് മണിക്കൂറിലോറെ ചോദ്യം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് മന്ത്രിയുടെ യാത്രാരേഖകള്‍ ഹാജരാക്കാന്‍ നിര്‍ദ്ദേശിച്ചത്.
ഷാര്‍ജയില്‍ നടന്ന പുസ്തകമേളയിലും ദുബായില്‍ നടന്ന തിരൂരങ്ങാടി പിഎസ്എംഒ കോളജ് പൂര്‍വവിദ്യാര്‍ഥി സംഗമത്തിലും പങ്കെടുക്കാനായി നടത്തിയ യാത്രകളുടെ, അനുമതി പത്രമടക്കമുള്ള രേഖകളാണ് അന്വേഷണ സംഘം ആവശ്യപ്പെട്ടത്. ഈ രണ്ട് യാത്രകളും മുന്‍കൂര്‍ അനുമതിയോടെയായിരുന്നുവെന്നും മന്ത്രി കസ്റ്റംസിനോട് വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."