HOME
DETAILS
MAL
ബിവറേജ് ഔട്ട്ലെറ്റിനെതിരേ ജനകീയ പ്രക്ഷോഭം
backup
May 17 2017 | 21:05 PM
അത്തോളി: കണ്‍സ്യൂമര്‍ ഫെഡിന്റെ ആഭിമുഖ്യത്തില്‍ കൊളത്തൂരിലെ കാരാട്ട് പാറയില്‍ ആരംഭിക്കുന്ന ബിവറേജ് ഔട്ട്ലെറ്റിനെതിരേ ജനകീയ പ്രക്ഷോഭം.
നാട്ടുകാരും സാമൂഹിക പ്രവര്‍ത്തരും സ്ത്രീകളും കുട്ടികളുമടക്കം നൂറുകണക്കിനാളുകലാണ് പ്രക്ഷോഭത്തില്‍ അണിചേര്‍ന്നത്. പഞ്ചായത്തംഗം ടി.പി നിസാമുദ്ദീന്‍ അധ്യക്ഷനായി. സ്വാമി ചിദാനന്ദപുരി, ഉബൈദ് ബാഖവി, പ്രൊഫ. ഒ.ജെ ചിന്നമ്മ, പ്രൊഫ. ടി.എം രവീന്ദ്രന്, ഇയ്യച്ചേരി കുഞ്ഞികൃഷ്ണന് മാസ്റ്റര്‍, എന്‍.വി സഫീര്‍, ഗണേശന്, ഷീബ, ഭരതന് പുത്തൂര്‍വട്ടം, ഉമ മഠത്തില്‍, എം.ഇ ഗംഗാധരന് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."