റഷ്യയുടെ സൈനിക ഹെലികോപ്റ്റര്‍ അസര്‍ബൈജാന്‍ വെടിവച്ചിട്ടു, രണ്ട് പേര്‍ മരിച്ചു
ബകു: റഷ്യയുടെ സൈനിക ഹെലികോപ്റ്റര്‍ അസര്‍ബൈജാന്‍ വെടിവച്ചിട്ടു. അര്‍മേനിയക്ക് സമീപത്തുള്ള അതിര്‍ത്തി പ്രദേശത്താണ് സംഭവം. വെടിവയ്പ്പില്‍ രണ്ട് പേര്‍ മരിച്ചു. ഒരാള്‍ക്ക് പരിക്കുണ്ട്. ഹെലിക്കോപ്റ്റര്‍ വെടിവച്ചിട്ടതായി റഷ്യന്‍ പ്രതിരോധ മന്ത്രാലയം സ്ഥിരീകരിച്ചു.
അതേസമയം വെടിവയ്പ്പ് മനപ്പൂര്‍വം നടത്തിയതല്ലന്നും സംഭവം അബദ്ധത്തില്‍ സംഭവിച്ചതാണെന്നും ആക്രമിക്കാന്‍ ഉദ്ദേശിച്ചായിരുന്നില്ലെന്നും ഇക്കാര്യത്തില്‍ ക്ഷമാപണം നടത്തുന്നതായും അസര്‍ബൈജാന്‍ പറഞ്ഞതായും റഷ്യ വ്യക്തമാക്കി. അര്‍മേനിയക്കും അസര്‍ബൈജാനും ഇടയിലുള്ള അതിര്‍ത്തി പ്രദേശത്തിലൂടെ ഹെലികോപ്റ്റര്‍ താഴ്ന്നു പറന്ന സമയത്താണ് വെടിവയ്പ്പുണ്ടായത്.
റഷ്യന്‍ ഹെലികോപ്റ്റര്‍ മുന്‍പ് ഈ പ്രദേശത്ത് കണ്ടിട്ടില്ലെന്ന് ആസര്‍ബൈജാന്‍ അധികൃതര്‍ വ്യക്തമാക്കി. അര്‍മേനിയന്‍ വിഘടന വാദികളുമായി സംഘര്‍ഷം നിലനില്‍ക്കുന്നതിനാലാണ് ഇത്തരമൊരു അബദ്ധം സംഭവിച്ചത്. മരിച്ചവരുടെ കുടുംബങ്ങളുടെ ദുഃഖത്തിനൊപ്പം ചേരുന്നതായും നഷ്ടപരിഹാരം നല്‍കുമെന്നും അസര്‍ബൈജന്‍ അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."