'സ്‌കൂള്‍ പാചകത്തൊഴിലാളികളെ പരിഗണിക്കണം'
കോഴിക്കോട്: സ്‌കൂള്‍ പാചകത്തൊഴിലാളികള്‍ക്ക് അര്‍ഹമായ വേതനവും പരിഗണനയും നല്‍കാന്‍ സര്‍ക്കാര്‍ തയാറാവണമെന്ന് വടക്കന്‍ മേഖലാ പാചകത്തൊഴിലാളി പ്രവര്‍ത്തക കൂട്ടായ്മ ആവശ്യപ്പെട്ടു. അര്‍ഹതപ്പെട്ട ആനുകൂല്യങ്ങള്‍ക്ക് വേണ്ടി മാറി വരുന്ന സര്‍ക്കാരുകളോട് യാചിക്കേണ്ട അവസ്ഥയാണ്. ഇതിന് പരിഹാരം കാണാന്‍ സര്‍ക്കാരും ബന്ധപ്പെട്ട വകുപ്പും തയാറാവണം. സ്‌കൂള്‍ പാചകത്തൊഴിലാളികളെ ചുരുങ്ങിയ വേതന പരിധിയില്‍ ഉള്‍പ്പെടുത്തുന്നതിന്റെ ഭാഗമായി മിനിമം വേജസ് കമ്മിറ്റി പല ആനുകൂല്യങ്ങളും ശുപാര്‍ശ ചെയ്തിരുന്നു. എന്നാല്‍ ജൂണ്‍ ഒന്നു മുതല്‍ ലഭിച്ച് തുടങ്ങേണ്ട ആനുകൂല്യങ്ങള്‍ പിന്നീട് വന്ന ഇടതു സര്‍ക്കാര്‍ മരവിപ്പിക്കുകയായിരുന്നുവെന്നും കൂട്ടായ്മ ആരോപിച്ചു. സംസ്ഥാന സെക്രട്ടറി ജി. ഷാനവാസ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ശ്രീധരന്‍ മാസ്റ്റര്‍ അധ്യക്ഷനായി. കെ.കെ രാജന്‍, പുഷ്പറാണി, അബ്ദുല്ലക്കുട്ടി, ഉണ്ണീന്‍, ഗോപാലന്‍കുട്ടി, തങ്കമണി, ഐഷാബി സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."