HOME
DETAILS
MAL
സഊദിയിൽ കൊവിഡ് രോഗ ബാധയും ഗുരുതരാവസ്ഥയിലുള്ളവരുടെ എണ്ണവും ഉയരുന്നു; ഇന്ന് 493 രോഗമുക്തി, 471 രോഗബാധ, 17 മരണം
backup
November 10 2020 | 12:11 PM
റിയാദ്: സഊദിയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 493 രോഗികൾ രോഗ മുക്തരായതായി സഊദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. 17 രോഗികൾ മരണപ്പെടുകയും 471 പുതിയ രോഗബാധ സ്ഥിരീകരിക്കുകയും ചെയ്‌തിട്ടുണ്ട്.
7,598 രോഗികളാണ് രാജ്യത്ത് നിലവിൽ വിവിധ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നത്. ഇവരിൽ 794 രോഗികൾ അതീവ ഗുരുതരാവസ്ഥയിലുമാണ്. അതേസമയം, രാജ്യത്ത് പുതിയ രോഗ ബാധ ഉയരുന്നതായാണ് സൂചനകൾ, ഗുരുതരാവസ്ഥയിലുള്ളവരുടെ എണ്ണവും വർധിച്ചിട്ടുണ്ട്.
ഇതോടെ രാജ്യത്തെ വൈറസ് ബാധയേറ്റുള്ള മരണം 5,576 ആയും വൈറസ് ബാധിതർ 351,455 ആയും ഉയർന്നിട്ടുണ്ട്. ഇന്ന് 493 രോഗികൾ രോഗ മുക്തി നേടിയതോടെ രാജ്യത്തെ രോഗ മുക്തി നേടിയവരുടെ എണ്ണം 338,281 ആയും ഉയർന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."