HOME
DETAILS
MAL
ഒന്നേകാല്‍ ലക്ഷം രൂപയുടെ കള്ളനോട്ടുമായി തൃശൂരില്‍ സഹോദരങ്ങള്‍ പിടിയില്‍
backup
June 20 2019 | 17:06 PM
തൃശൂര്‍: ഒന്നേകാല്‍ ലക്ഷം രൂപയുടെ കള്ളനോട്ടുമായി തൃശൂരില്‍ സഹോദരങ്ങള്‍ പിടിയില്‍. ആലപ്പുഴ വടുതല സ്വദേശികളായ ബെന്നി ബെര്‍ണാഡ്, ജോണ്സണ് ബെര്‍ണാഡ് എന്നിവരെയാണ് തൃശൂര്‍ ഈസ്റ്റ് പൊലിസ് പിടികൂടിയത്. ഇവരില്‍ നിന്ന് കള്ളനോട്ട് അടിക്കാനുള്ള വിദേശ നിര്‍മിത പ്രിന്ററും മറ്റുപകരങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. പിടിയിലാകുമ്പോള്‍ ബെന്നിയുടെ കൈയില്‍ 2000 രൂപയുടെ ഒന്‍പത് നോട്ടുകളുണ്ടായിരുന്നു. വിശദമായി ചോദ്യം ചെയ്തപ്പോഴാണ് സഹോദരനായ ജോണ്‍സണാണ് കള്ളനോട്ടടിക്കുന്നതെന്ന് ബോധ്യമായത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ജോണ്‍സണും പിടിയിലാകുകയായിരുന്നു. ഇവരുടെ വടുതലയില്‍ വീട്ടില്‍ നിന്നാണ് ശേഷിച്ച പണം പിടികൂടിയത്. ബെന്നി 2005ല്‍ പാലക്കാട്ട് ഒരു ലോട്ടറി വില്പനക്കാരനെ കൊന്ന കേസില്‍ ക്രൈംബ്രാഞ്ച് അന്വേഷിക്കുന്ന പ്രതിയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."