ജില്ലാ ബാങ്കിലെ ജീവനക്കാരെ പിരിച്ചുവിട്ടത് ജനാധിപത്യവിരുദ്ധം: എം.കെ രാഘവന്
കോഴിക്കോട്: ജില്ലാ സഹകരണ ബാങ്കിലെ താല്‍ക്കാലിക ജീവനക്കാരെ രാഷ്ട്രീയം നോക്കി പിരിച്ചുവിട്ടത് ജനാധിപത്യ രാഷ്ട്രീയ നയമല്ലെന്ന് എം.കെ രാഘവന് എം.പി. താല്‍ക്കാലിക ജീവനക്കാരെ പിരിച്ചുവിട്ട നടപടിയില്‍ പ്രതിഷേധിച്ച് കെ.ഡി.സി ബാങ്ക് എംപ്ലോയീസ് യൂനിയന്‍ നടത്തിയ കൂട്ടധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നിയമവിരുദ്ധമായ സ്ഥലംമാറ്റം റദ്ദുചെയ്യുക, അര്‍ഹമായ പ്രമോഷന് അനുവദിക്കുക, രാഷ്ട്രീയ പക്ഷപാതപരമായി താല്‍ക്കാലിക ജീവനക്കാരെ പിരിച്ചുവിട്ട നടപടി റദ്ദാക്കുക, കണക്ടിവിറ്റി പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു ധര്‍ണ. പി. പ്രദീപ് കുമാര്‍ അധ്യക്ഷനായി. മനയത്ത് ചന്ദ്രന്, സി.കെ അബ്ദുറഹ്മാന്, അഡ്വ. എം. രാജന്, പി.കെ നാസര്‍, പി.കെ ലക്ഷ്മിദാസ്, കെ.വി സ്മൃതി, മൂസ പന്തീരാങ്കാവ്, പി.കെ സുരേഷ്, അബ്ദുറസാഖ് സംസാരിച്ചു. സജിത്ത് കുമാര്‍ കെ.കെ സ്വാഗതവും സുഭാഷ് ചന്ദ്രന് നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."