ഫറോക്ക് നഗരസഭാ ഉപതെരഞ്ഞെടുപ്പ്;86 ശതമാനം പോളിങ്
ഫറോക്ക് : നഗരസഭ ഇരിയംപാടം 38ാം ഡിവിഷന്‍ ഉപതെരഞ്ഞെടുപ്പില്‍ 86ശതമാനം വോട്ട് രേഖപ്പെടുത്തി.
മഠത്തില്‍ പാടം ബാഫഖി തങ്ങള്‍ സമാരക യതീംഖാനയായിരുന്നു പോളിങ് സ്റ്റേഷന്‍. തെരഞ്ഞെടുപ്പ് ആദ്യാവസാനം വരെ സമാധാനപരമായിരുന്നു. വോട്ടെണ്ണല്‍ ഇന്നു രാവിലെ 10ന് ഫറോക്ക് നഗരസഭ കൗണ്‍സില്‍ ഹാളില്‍ നടക്കും.
ആകെയുളള 1148 വോട്ടര്‍മാരില്‍ 550പുരുഷന്മാരും 438സ്ത്രീകളുമടക്കം 988 പേരാണ് സമ്മതിദാനവകാശം രേഖപ്പെടുത്തിയത്. രാവിലെ 7ന് ആരംഭിച്ച വോട്ടെടുപ്പിന്റെ ആരംഭത്തില്‍ തന്നെ സ്ത്രീകളുള്‍പ്പെടെയുള്ളവര്‍ കൂട്ടത്തോടെയാണ് വോട്ട് രേഖപ്പെടുത്താനെത്തിയത്. ഇത് പോളിങ് മന്ദഗതിയിലാകാനിടയാക്കി.
തുടര്‍ന്നു ഒരാളെ കൂടി അധികമായി നിയോഗിച്ചു പോളിങ് വേഗത്തിലാക്കി. കനത്ത് പൊലിസ് സുരക്ഷയിലായിരുന്നു തെരഞ്ഞെടുപ്പ് നടന്നത്. കഴിഞ്ഞ നഗരസഭാ തെരഞ്ഞെടുപ്പില്‍ ഇവിടെ നിന്ന് തെരഞ്ഞെടുക്കപ്പെട്ട സി.പി.എമ്മിലെ കെ.എം അബ്ദുള്‍ റഷീദിന്റെ നിര്യാണത്തെ തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. 87 വോട്ടിനാണ് മുസ്‌ലിം ലീഗിലെ അബ്ദുല്‍ ഹക്കീമിനെ പരാജയപ്പെടുത്തിയത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 1020 വോട്ടര്‍മാരില്‍ 809 പേരാണ് വോട്ട് രേഖപ്പെടുത്തിയത്. 439 വോട്ട് എല്‍.ഡി.എഫും യു.ഡി.എഫിനു 352 വോട്ടും ലഭിച്ചു. കഴിഞ്ഞ തവണത്തേക്കാള്‍ 128 അധികം വോട്ടര്‍മാരാണ് ഇത്തവണയുണ്ടായത്. പോളിങില്‍ 179 വോട്ടിന്റെ വര്‍ധനയുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."