HOME
DETAILS
MAL
വാഗ്ദാനം ചെയ്ത തൊഴില്‍ എവിടേയെന്ന് മോദിയോട് യുവാക്കള്‍
backup
September 19 2018 | 18:09 PM
ന്യൂഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനുള്ള അരങ്ങൊരുങ്ങിയിരിക്കെ മോദിക്കും കേന്ദ്ര സര്‍ക്കാരിനും കടുത്ത വെല്ലുവിളി ഉയര്‍ത്തി രാജ്യത്തെ യുവജനങ്ങള്‍. 2014 തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളില്‍ മുഖ്യമായതായിരുന്നു യുവാക്കള്‍ക്ക് തൊഴില്‍ സൃഷ്ടിക്കുമെന്നത്. എന്നാല്‍, 2019ലെ തെരഞ്ഞെടുപ്പിലേക്ക് രാജ്യം പ്രവേശിക്കുന്ന സാഹചര്യത്തില്‍ വാഗ്ദാനം ചെയ്ത തൊഴില്‍ എവിടേ എന്നാണ് യുവാക്കള്‍ ചോദിക്കുന്നത്.
പ്രതിവര്‍ഷം പത്ത് ദശലക്ഷം തൊഴില്‍ സൃഷ്ടിക്കുമെന്നായിരുന്നു മോദിയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനം. പൊതു തെരഞ്ഞെടുപ്പിന് കേവലം എട്ടുമാസം മാത്രം ബാക്കിയിരിക്കെ പ്രധാനമന്ത്രിയുടെ തൊഴില്‍ വാഗ്ദാനം പൊള്ളയായിരുന്നുവെന്നാണ് യുവാക്കള്‍ വിലയിരുത്തുന്നത്.
പ്രധാനമന്ത്രിയെന്ന നിലയില്‍ മോദിയുടെ ഏറ്റവും വലിയ വീഴ്ചയാണ് ഇതെന്നും യുവാക്കള്‍ ആരോപിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."