മെഡിക്കല്‍ കൗണ്‍സിലിന്റെ പ്രവര്‍ത്തനം പഠിക്കാന്‍ നന്ദന് നിലേക്കനിയെ നിയമിച്ചു
ന്യൂഡല്‍ഹി: മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ (എം.സി.ഐ) പ്രവര്‍ത്തനങ്ങളെക്കുറിച്ച് പഠിക്കാന്‍ പ്രമുഖ സംരംഭകനും സോഫ്റ്റ്വെയര് എന്‍ജിനിയറുമായ നന്ദന് നിലേക്കനിയെ നിയമിച്ചു. ജസ്റ്റിസുമാരായ എസ്.എ ബോബ്ഡെ, എല്‍. നാഗേശ്വര്‍ റാവു എന്നിവരടങ്ങിയ രണ്ടംഗ സുപ്രിംകോടതി ബെഞ്ചിന്റെതാണ് നടപടി.
തൊടുപുഴയിലെ അല്‍ അസ്ഹര്‍, വയനാട് ഡി.എം, അടൂര്‍ മൗണ്ട് സീയോന് എന്നീ മെഡിക്കല്‍ കോളജുകളുടെ അഫിലിയേഷന് കഴിഞ്ഞ അധ്യയനവര്‍ഷം നിഷേധിച്ച മെഡിക്കല്‍ കൗണ്‍സിലിന്റെ നടപടി ചോദ്യംചെയ്ത് നല്കിയ ഹരജിയില്‍ അന്തിമവാദം കേള്‍ക്കുകയായിരുന്നു കോടതി. മെഡിക്കല്‍ കോളജുകള്‍ക്ക് അംഗീകാരം നല്‍കുന്നതിന്റെ ഭാഗമായി നടത്തുന്ന പരിശോധനകള്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങളിലാണ് നിലേക്കനി പഠനം നടത്തുക. നിലേക്കനിക്ക് ആവശ്യമെങ്കില്‍ ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വിസിന്റെ (ടി.സി.എസ്) സേവനം തേടാവുന്നതാണെന്നും കോടതി വ്യക്തമാക്കി. കേസില്‍ കോടതിയെ സഹായിക്കുന്നതിനുള്ള അമിക്കസ് ക്യൂറിയായി മുതിര്‍ന്ന അഭിഭാഷകനും മുന്‍ കേന്ദ്ര നിയമമന്ത്രിയുമായ കപില്‍ സിബലിനെയും നിയമിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."