HOME
DETAILS
MAL
മട്ടുപ്പാവിലൊരു ജൈവ പച്ചക്കറിത്തോട്ടം പദ്ധതിക്ക് തുടക്കം
backup
July 27 2016 | 17:07 PM
എരുമപ്പെട്ടി: സംസ്ഥാന കാര്‍ഷിക വികസന ബോര്‍ഡിന്റെ നേതൃത്വത്തില്‍ എരുമപ്പെട്ടി പ്രസിഡന്‍സി കോളേജിന്റെ നേതൃത്വത്തില്‍ മട്ടുപ്പാവിലൊരു ജൈവ പച്ചക്കറികൃഷിത്തോട്ടം എന്ന പദ്ധതിയുടെ ആരംഭിച്ചു. കോളജിലെ ന്വാച്ചുറല് ക്ലബ്ബിന്റെ മേല്‍നോട്ടത്തില്‍ ആരംഭിച്ചപദ്ധതിയുടെ ഉദ്ഘാടനം വടക്കാഞ്ചേരി നഗരസഭ വൈസ് ചെയര്മാന് അനൂപ് കിഷോര്‍ നിര്‍വ്വഹിച്ചു.
കോളേജ് പ്രിന്‍സിപ്പാള്‍ സുരഭി സുനില്‍ അധ്യക്ഷയായി. വാര്‍ഡ് മെമ്പര്‍ അനിത വിന്‍സന്റ്, കോളേജ് ഡയറക്ടര്‍ രാജേഷ്, അധ്യാപകരായ സുരേന്ദ്രന്, സുധീഷ് തുടങ്ങിയവര്‍ പങ്കെടുത്തു. തുടര്‍ന്ന് എരുമപ്പെട്ടി തിയ്യറ്റര്‍ എത്തിക്സിന്റെ മാങ്ങയെന്ന ലഘുനാടകം അരങ്ങേറി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."