പശുസംരക്ഷണം വീട്ടില്‍ മതി; തെരുവില്‍ വേണ്ടെന്ന് ആര്‍.എസ്.എസ് മേധാവി
ന്യൂഡല്‍ഹി: പശുസംരക്ഷണം വീട്ടില്‍ മതി, അത് തെരുവിലേക്ക് വലിച്ചിഴക്കേണ്ടതില്ലെന്ന് ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭാഗവത്. മൂന്ന് ദിവസമായി തുടരുന്ന ആര്‍.എസ്.എസ് കോണ്‍ക്ലേവില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പശുസംരക്ഷണത്തിന്റെ പേരില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രത്യേകിച്ചും ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ വ്യാപകമായ അക്രമങ്ങള്‍ നടക്കുന്ന സാഹചര്യത്തെ ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം ഇത്തരത്തില്‍ അഭിപ്രായപ്പെട്ടത്.
ജാതീയതയുടെ വേലിക്കെട്ടുകള്‍ ഇല്ലാതാക്കിയെങ്കില്‍ മാത്രമേ രാജ്യത്തിന് പുരോഗതി കൈവരിക്കാന്‍ കഴിയൂ. ഇന്ത്യയില്‍ നിലനില്‍ക്കുന്ന ആശയം എല്ലാവരും ഒന്നാണെന്നാണ്. എല്ലാവരും പരസ്പര ധാരണയോടെ ജീവിക്കണം. എല്ലാ ഇന്ത്യക്കാരും ഹിന്ദുക്കളാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഒരു ഹിന്ദു രാഷ്ട്രമെന്നാല്‍ അര്‍ഥമാക്കേണ്ടത് മുസ്്‌ലിംകളിലാത്ത ഇടമെല്ലെന്ന് അദ്ദേഹം കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടിരുന്നു. ജാതീയതയുടെ മതില്‍ക്കെട്ട് തകര്‍ക്കപ്പെടണം. ജാതീയതയില്‍ ആര്‍.എസ്.എസ് വിശ്വസിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
രാമക്ഷേത്ര നിര്‍മ്മാണം എത്രയും വേഗത്തില്‍ ആക്കണം. നിയമത്തിന്റെ മാര്‍ഗത്തിലൂടെയോ സമന്വയത്തിന്റെ മാര്‍ഗത്തിലൂടെയോ രാമക്ഷേത്ര നിര്‍മ്മാണം വേണം. രാജ്യത്ത് ഐക്യവും ഏകതയും സൃഷ്ടിക്കപ്പെടുന്നതിന് രാമക്ഷേത്ര നിര്‍മ്മാണം വഴിവെയ്ക്കുമെന്നുറപ്പാണെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."