ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ട് അറബിക്കടലില്‍ എറിയണമെന്ന് ചെന്നിത്തല
തിരുവനന്തപുരം: ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ട് അറബിക്കടലില്‍ എറിയണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പിലാക്കരുതെന്നാവശ്യപ്പെട്ട് പൊതുവിദ്യാഭ്യാസ സംരക്ഷണ സമിതി നടത്തിയ നിയമസഭാ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഇടതുസര്‍ക്കാര്‍ അധികാരത്തിലേറിയപ്പോഴെല്ലാം വിദ്യാഭ്യാസ മേഖലയെ തകര്‍ക്കാനാണ് ശ്രമിച്ചിട്ടുള്ളത്. ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ ഒന്നാം ഭാഗം മാത്രമാണ് പുറത്ത് വന്നിട്ടുള്ളത്. അതില്‍ വിദ്യാഭ്യാസ മേഖലയുടെ ലയനത്തെ കുറിച്ച് പറയുന്നില്ല. അത് പറയുന്ന രണ്ടാം ഭാഗം പുറത്ത് വന്നിട്ടില്ല. അതിന് മുന്‍പ് അമിതാവേശത്തിലാണ് റിപ്പോര്‍ട്ട് നടപ്പിലാക്കാന്‍ സര്‍ക്കാര്‍ ഇറങ്ങി തിരിച്ചിരിക്കുന്നത്. രണ്ടാം ഭാഗം കാണാനുള്ള അവസരമെങ്കിലും ഒരുക്കണമെന്ന് ചെന്നിത്തല പറഞ്ഞു. ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ടിന് എതിരായ സമരം യു.ഡി.എഫ് ഏറ്റെടുക്കുമെന്ന് പ്രതിപക്ഷ ഉപനേതാവ് എം.കെ മുനീര്‍ പറഞ്ഞു.
എം.എല്‍.എമാരായ വി.എസ് ശിവകുമാര്‍, ടി.വി ഇബ്രാഹിം, റോജി എം. ജോണ്‍, നേതാക്കളായ സനല്‍കുമാര്‍ സത്യപാലന്, ഷാജര്‍ഖാന്‍ സംസാരിച്ചു.
പൊതുവിദ്യാഭ്യാസ സംരക്ഷണ സമിതി നേതാക്കളായ എം. സലാഹുദ്ദീന്, ഡോ. ജി.വി ഹരി, വി.കെ അജിത് കുമാര്‍, എ.കെ സൈനുദ്ദീന്‍, എ.വി ഇന്ദുലാല്‍, ആര്. അരുണ്‍ കുമാര്‍, പ്രതീപ് കുമാര്‍ ജി, ജോഷി ആന്റണി, എന്‍.കെ ബെന്നി, ഇബ്രാഹിം മുത്തൂര്‍, കെ.ടി ലത്തീഫ്, സാബുജി വര്‍ഗീസ്, നോയല്‍ മാത്യൂസ്, മോഹന്‍രാജ്, കെ. വിമലന്, എ.എം ജാഫര്‍ഖാന്‍, ബോസ് മോന് ജോസഫ് പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."