കാര്‍ഷിക സെന്‍സസ് ശില്പശാല
തൃശൂര്‍: പത്താമത് ദേശീയ കാര്‍ഷിക സെന്‍സസിന്റെ ഭാഗമായി സാമ്പത്തിക സ്ഥിതി വിവര കണക്ക് വകുപ്പ് സംസ്ഥാനത്ത് നടപ്പാക്കുന്ന കാര്‍ഷിക സെന്‍സസിനുള്ള ജില്ലാതല വാര്‍ഷിക പരിശീലന പരിപാടി അയ്യന്തോള്‍ കോസ്റ്റ്ഫോര്‍ഡ് ഹാളില്‍ നടന്നു.
കോര്പ്പറേഷന് മേയര്‍ അജിതാ ജയരാജന് ഉദ്ഘാടനം ചെയ്തു. സാമ്പത്തിക സ്ഥിതിവിവര കണക്ക് വകുപ്പ് ജില്ലാ ഓഫീസര്‍ എ. രാജു കല്ലൂര്‍ അധ്യക്ഷനായി. ഡെപ്യൂട്ടി ഡയറക്ടര്‍ കെ. ശ്രീധരവാര്യര് മുഖ്യ പ്രഭാഷണം നടത്തി. പതിവില്‍ നിന്നും വ്യത്യസ്തമായി ഗ്രാമപഞ്ചായത്ത് തല കണക്കെടുപ്പാണ് ഇത്തവണ നടക്കുന്നതെന്നും പദ്ധതി ആസൂത്രണത്തിന് ത്രിതല പഞ്ചായത്തുകള്‍ക്ക് ഏറെ സഹായകമാവും വിധമാവും സര്‍വ്വേയെന്നും ശ്രീധരവാര്യര് പറഞ്ഞു.
അഡീഷണല്‍ ജില്ലാ ഓഫീസര്‍ എ.എ ജോസ്, തലപ്പിള്ളി സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍സ്പെക്ടര്‍ എം. പ്രകാശന്, മുകുന്ദപുരം സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍സ്ട്രക്ടര്‍ എം.ജെ ജസ്റ്റിന്, തൃശൂര്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്സ്ട്രക്റ്റര് രാധാകൃഷ്ണന്, റിസര്‍വ്വ് ഓഫീസര്‍മാരായ ആര്.എന്‍ ശാരദ, ദിദിക തുടങ്ങിയവര്‍ ക്ലാസ്സുകള്‍ എടുത്തു.
എ.എ ജോസ് സ്വാഗതവും കെ.അനില്‍കുമാര്‍ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."