കുറയ്ക്കാനുള്ള തീരുമാനത്തിനെതിരേ കെ.പി.സി.സി സമരത്തിലേക്ക്
തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സാമ്പത്തികാധികാരങ്ങള്‍ കവര്‍ന്നെടുത്ത് പദ്ധതികള്‍ വെട്ടിക്കുറയ്ക്കാനും ഈ വര്‍ഷത്തെ പദ്ധതി പ്രവര്‍ത്തനങ്ങള്‍ സ്തംഭിപ്പിക്കാനുമുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരേ കെ.പി.സി.സി പ്രത്യക്ഷ സമരപരിപാടികളിലേക്ക് നീങ്ങാന്‍ തീരുമാനിച്ചതായി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍, കെ.സി ജോസഫ് എം.എല്‍.എ തുടങ്ങിയവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ഒന്നാം ഘട്ടമായി ജൂലൈ ഒന്നിന് നടക്കുന്ന നിയമസഭാ മാര്‍ച്ചില്‍ കേരളത്തിലെ കോണ്‍ഗ്രസിന്റെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികള്‍ പങ്കെടുക്കും. രണ്ടാം ഘട്ടമായി ത്രിതലപഞ്ചാത്തുകളിലും നഗരസഭകളിലും പ്രധാന കേന്ദ്രങ്ങളില്‍ ജൂലൈ 10ന് പ്രതിഷേധ ധര്‍ണയും നടത്തും. തുടര്‍ന്നുള്ള സമര പരിപാടികള്‍ യു.ഡി.എഫ് കക്ഷികളുമായി ആലോചിച്ച് തീരുമാനിക്കും.
കഴിഞ്ഞ ജനുവരി ഒന്നിന് മുന്‍പുതന്നെ ത്രിതല പഞ്ചായത്തുകളും നഗരസഭകളും 2019-20 പദ്ധതി തയാറാക്കി ഡി.പി.സി അംഗീകാരവും വാങ്ങിയതാണ്. ഇപ്പോള്‍ വീണ്ടും ജൂലൈ ഒന്നിന് മുന്‍പ് ഈ പദ്ധതികള്‍ നവീകരിക്കാനുള്ള ഗവണ്‍മെന്റിന്റെ നിര്‍ദേശം പദ്ധതി പ്രവര്‍ത്തനങ്ങളെ അവതാളത്തിലാക്കും. ഏപ്രില്‍ മുതല്‍ മാര്‍ച്ച് 31 വരെയാണ് ഗവണ്‍മെന്റിന്റെയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും പദ്ധതി ചെലവ് നടത്തി വരുന്നത്. മാര്‍ച്ച് 31ന് സമര്‍പ്പിക്കുന്ന എല്ലാ ബില്ലുകളും പ്രസ്തുത വര്‍ഷത്തെ പദ്ധതി വിഹിതത്തില്‍പ്പെടുത്തി ചെലവ് ചെയ്യുന്ന നടപടിക്രമമാണ് എല്ലാവര്‍ഷവും സ്വീകരിച്ചു വരുന്നത്. എന്നാല്‍ 2018-19 സാമ്പത്തിക വര്‍ഷം ജനുവരിക്ക് ശേഷം തുടര്‍ച്ചയായി നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ബില്ലുകള്‍ക്കു പെയ്‌മെന്റ് നടത്തുവാന്‍ കഴിയാത്ത സാഹചര്യമാണ്. ഇതിനു പുറമെ മാര്‍ച്ച് 31ന് അവസാനിക്കുന്ന ആഴ്ചയില്‍ സമര്‍പ്പിച്ച ബില്ലുകള്‍ (1398 കോടി) കാഷ് പെയ്‌മെന്റ് നടത്താതെ ക്യൂവില്‍ രേഖപ്പെടുത്തി വയ്ക്കുകയും ചെയ്തു. ഈ ബില്ലുകള്‍ 2019-20ല്‍ ഈ സാമ്പത്തിക വര്‍ഷത്തെ പദ്ധതി വിഹിതത്തിന് പുറമെ സ്‌പെഷല്‍ ഗ്രാന്റായി അനുവദിക്കണമെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."