HOME
DETAILS
MAL
സമൂഹമാധ്യമങ്ങളിലൂടെയുള്ള ചികിത്സാ തട്ടിപ്പ് തടയാനുള്ള വഴികള്‍ പരിശോധിക്കും: മുഖ്യമന്ത്രി
backup
June 20 2019 | 18:06 PM
തിരുവനന്തപുരം: സമൂഹമാധ്യമങ്ങളിലൂടെ ചികിത്സാ തട്ടിപ്പ് തടയാന്‍ എന്തൊക്കെ വഴിയെന്നു പരിശോധിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. സമൂഹമാധ്യമങ്ങളിലൂടെയുള്ള ചികിത്സാ ധനസഹായ സമാഹരണവും അതുവഴി നടക്കുന്ന തട്ടിപ്പുകളും സംബന്ധിച്ച് വി.ഡി സതീശന്റെ സബ്മിഷന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.
മാനുഷിക വികാരത്തെ എങ്ങനെ ചൂഷണം ചെയ്ത് തട്ടിപ്പ് നടത്താമെന്ന പുതിയ വഴിയാണ് സമൂഹമാധ്യമങ്ങളിലൂടെയുള്ള ഇത്തരം തട്ടിപ്പുകള്‍. ധനസമാഹരണം നടത്തുന്നവര്‍ക്ക് അധികൃതരുടെ ഭാഗത്തുനിന്ന് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നത് ഉള്‍പ്പെടെ പരിഗണിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."