ഇസ്‌റാഈലിനെതിരേയുള്ള നിലപാട് മയപ്പെടുത്തി പുടിന്‍
മോസ്‌കോ: 15 പേരുമായി പുറപ്പെട്ട റഷ്യന്‍ സൈനിക വിമാനം മെഡിറ്ററേനിയന്‍ കടലിന് മുകളില്‍വച്ച് കാണാതായതില്‍ ഇസ്‌റാഈലിനെതിരേയുള്ള ആരോപണത്തില്‍ മൃദു നിലപാട് സ്വീകരിച്ച് പ്രസിഡന്റ് വ്‌ളാദ്മിര്‍ പുടിന്‍. ദുരന്തകരമായ സാഹചര്യമാണ് അപകടത്തിന് കാരണമെന്ന് പുടിന്‍ പറഞ്ഞു. വിമാനം അപ്രത്യക്ഷമായതിന് പിന്നില്‍ ഇസ്‌റാഈല്‍ ഇടപെടലാണെന്ന് റഷ്യന്‍ പ്രതിരോധ മന്ത്രാലയം കഴിഞ്ഞ ദിവസം കുറ്റപ്പെടുത്തിയിരുന്നു. ഇതിനുപിന്നാലെയാണ് പ്രതികരണവുമായി പുടിന്‍ രംഗത്തെത്തിയത്. സിറിയയിലെ തങ്ങളുടെ സൈനികര്‍ക്ക് സുരക്ഷ ഉറപ്പുവരുത്തുകയെന്നുള്ളത് പ്രധാനമാണെന്ന് പുടിന്‍ പറഞ്ഞു.
റഷ്യന്‍ ഐ.എല്‍-20 വിമാനമാണ് തിങ്കളാഴ്ച കാണാതായത്. സിറിയന്‍ തീരത്ത് നിന്ന് 35 കി.മീ അകലെയായിരുന്നു വിമാനം. ഇസ്‌റാഈലിന്റെ എഫ്-16 വിഭാഗത്തില്‍പ്പെട്ട നാല് വിമാനങ്ങള്‍ സിറിയയിലെ ലഡാകിയ പ്രവിശ്യയില്‍ ആക്രമണം നടത്തുന്നതിനിടെയാണ് വിമാനം റഡാറില്‍ നിന്ന് അപ്രത്യക്ഷമായത്.
നിരുത്തരവാദിത്വ പ്രവര്‍ത്തനമാണ് ഇസ്‌റാഈലില്‍ നിന്നുണ്ടായതെന്ന് റഷ്യന്‍ പ്രതിരോധ മന്ത്രാലയ വക്താവ് കുറ്റപ്പെടുത്തിയിരുന്നു. സിറിയയിലേക്ക് ഇസ്‌റാഈല്‍ മിസൈല്‍ ആക്രമണം നടത്തുന്നതിന്റെ ഒരു മിനിറ്റിലും കുറഞ്ഞ സമയത്താണ് മുന്നറിയിപ്പ് നല്‍കിയത്. ആക്രമണ ഭാഗത്ത് നിന്ന് വിമാനം പിന്‍വലിക്കാനോ ജാഗ്രത പാലിക്കാനോ ഉള്ള സമയം ലഭിച്ചില്ല. ഇസ്‌റാഈല്‍ കരുതിക്കൂട്ടി അപകട സാഹചര്യമുണ്ടാക്കിയതാണെന്ന് റഷ്യന്‍ പ്രതിരോധ വക്താവ് പറഞ്ഞു. ഇസ്‌റാഈല്‍ അംബസഡറെ വിളച്ചുവരുത്തി റഷ്യ വിശദീകരണം ചോദിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."