സ്ഥലലഭ്യത അനുസരിച്ച് ആയുര്‍വേദ ഡിസ്പന്‍സറിക്ക് സ്വന്തം കെട്ടിടം പണിയും
ചേറ്റുവ : സ്ഥലലഭ്യത അനുസരിച്ച് ആയുര്‍വ്വദ ഡിസ്പന്‍സറിക്ക് സ്വന്തം കെട്ടിടം പണിയുമെന്ന് കടപ്പുറം ഗ്രാമപഞ്ചായത്ത ്പ്രസിഡന്റ് പി എം മുജീബ് പറഞ്ഞു.
ബ്‌ളാങ്ങാട് കാട്ടില്‍ പള്ളിക്കു സമീപം പ്രവര്‍ത്തിക്കുന്ന കടപ്പുറം ഗ്രാമപഞ്ചായത്ത് ആയൂര്‍വ്വേദ ഡിസ്‌പെന്‍സറിയില്‍ രോഗികള്‍ക്കുള്ള ഒ പി ഫയല്‍ സംവിദ്ധാനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദേഹം. ഡിസ്പന്‍സറിക്ക് സ്വന്തമായി കെട്ടിടം പണിയാന്‍ ആവശ്യമായ ഫണ്ട്ണ്‍് നല്‍കാന്‍ പഞ്ചായത്ത് തയ്യാറാണ്. ഭൂമിയുടെ കുറവാണ ് പദ്ധതികള്‍ക്ക് തടസം നില്‍ക്കുന്നത.് സര്‍ക്കാര്‍ സംവിധാനത്തില്‍ ഭൂമി വാങ്ങാനുള്ള പദ്ധതികള്‍ ഇത്‌വരെ നിലവില്‍ വന്നിട്ടില്ല.
പൊതു ജന പങ്കാളിത്വത്തോടെയോ മറ്റോ ഭൂമി കണ്ടണ്‍ത്തേണ്‍തുണ്ട്ണ്‍് . മൂന്ന് സെന്റ് ഭൂമിലഭിച്ചാല്‍ 10 ലക്ഷം രൂപ മുതല്‍ കെട്ടിടത്തിന് അനുവദിക്കാന്‍ ത്രിതലപഞ്ചായത്തുതലത്തിലും, ഡിപ്പാര്‍ട്ട്‌മെന്റ് തലത്തിലും സംവിധാനമുള്ളതായി അദേഹം സൂചിപ്പിച്ചു. ആരോഗ്യ മേഖലയില്‍ മുന്‍ഗണന നല്‍കുന്ന പദ്ധികളാണ് പഞ്ചായത്ത് നടപ്പിലാക്കുന്നത്, വര്‍ഷങ്ങളോളം രോഗികള്‍ക്ക് സൂക്ഷിക്കാവുന്ന ഫയല്‍ സംവിദ്ധാനമാണ് ഡിസ്പന്‍സറി സംരക്ഷണ സമിതി നടപിലാക്കിയത,് കേരളത്തില്‍ അപൂര്‍വം സര്‍ക്കാര്‍ ആശുപത്രികളില്‍ മാത്രമാണ് ഈ സംവിധാനമുള്ളത.് ഒ പി ഫയല്‍ കോപ്പി പ്രസിഡന്റ് പി എം മുജീബ് മെഡിക്കല്‍ ഓഫീസര്‍ ഡോ: റോണിഷ് ജോസ് ചാലക്കലിന് കൈമാറി.
ക്ഷോമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാനും, വാഡ് മെമ്പറുമായ ഷംസിയ തൗഫീഖ്, ഡിസ്‌പെന്‍സറി സംരക്ഷണ സമിതി കണ്‍വീനര്‍ റാഫി വലിയകത്ത്, ഫാര്‍മസിസ്റ്റ് ജെ രാധാക്യഷ്ണ ചെട്ടിയാര്‍, അറ്റഡര്‍ സിനി ജേക്കബ്, സ്വീപ്പര്‍ രമണി പ്രേമന്‍, ഹംസ മൗലവി, തുടങ്ങിയവര്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."