HOME
DETAILS

മനസ്സിന്റെ ആരോഗ്യത്തിനു വേണം പ്രഥമ പരിഗണന

  
backup
May 18 2017 | 07:05 AM

%e0%b4%ae%e0%b4%a8%e0%b4%b8%e0%b5%8d%e0%b4%b8%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%86%e0%b4%b0%e0%b5%8b%e0%b4%97%e0%b5%8d%e0%b4%af%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%81

ആരോഗ്യസംരക്ഷണത്തിന് എല്ലാകാലത്തും വളരെയധികം പ്രാധാന്യം നല്‍കിപ്പോരുന്നവരാണ് നമ്മള്‍. എന്നാല്‍ ഇതു പലപ്പോഴും ശരീരത്തിന്റെ ആരോഗ്യത്തെക്കുറിച്ചു മാത്രമായി ഒതുങ്ങിപ്പോകുന്നു എന്നതാണ് ദുഃഖകരം. പലപ്പോഴും മനസ്സിന്റെ അസുഖാവസ്ഥയാണ്് ശരീരത്തേയും രോഗാതുരമാക്കുന്നത്. വ്യക്തികളുടെ മാനസികാരോഗ്യത്തെക്കുറിച്ചും വൈകാരിക സമതുലനാവസ്ഥ നിലനിര്‍ത്തേണ്ടുന്നതിന്റെ ആവശ്യകതയെക്കുറിച്ചും നാം അധികമൊന്നും ചിന്തിക്കാറില്ല.

പുറമേ നിന്നു നോക്കുമ്പോള്‍ സമാധാനത്തോടെയും സന്തോഷത്തോടെയുമുള്ള ജീവിതം നയിക്കുന്നവരെന്നു നമുക്ക് തോന്നുന്ന പലരും ഉള്ളില്‍ നീറിപ്പുകയുന്നവരാവാം. കൃത്യമായ ധാരണയില്ലായ്മ കൊണ്ടോ തിരക്കുപിടിച്ച ജീവിതത്തിനിടയിലെ സമയക്കുറവുകൊണ്ടോ നാം അവഗണിയ്ക്കുന്ന ചില കാര്യങ്ങളുണ്ട്. നമ്മുടെയോ നമ്മുടെ പ്രിയപ്പെട്ടവരുടേയൊ ചിന്തകളിലോ പെരുമാറ്റത്തിലോ മനോഭാവത്തിലോ സ്വഭാവത്തിലോ ഉണ്ടാകുന്ന അസാധാരണമായ വ്യത്യാസങ്ങള്‍....


ഇവ തിരിച്ചറിയാന്‍ നാം എത്രത്തോളം വൈകുന്നുവോ അത്രത്തോളം ബുദ്ധിമുട്ടായിത്തീരും നമ്മുടെ പഴയ ജീവിതത്തിലേക്കുള്ള തിരിച്ചുവരവ്. മാനസികമായി ആരോഗ്യമുള്ളവര്‍ക്കു മാത്രമേ സന്തോഷകരവും ഫലപ്രദവുമായ ജീവിതം നയിക്കാന്‍ കഴിയൂ.

മാനസികാരോഗ്യം നിലനിര്‍ത്താന്‍ ചില വഴികളിതാ...

1. ആരോഗ്യകരമായ ഭക്ഷണശീലങ്ങള്‍ പിന്‍തുടരുക

ആരോഗ്യമുള്ള ശരീരത്തിലേ ആരോഗ്യമുള്ള മനസ്സ് നിലനില്‍ക്കൂ. പ്രോട്ടീനുകള്‍,കാര്‍ബോഹൈഡ്രേറ്റുകള്‍,ധാതുലവണങ്ങള്‍,വിറ്റാമിനുകള്‍ എന്നിവയെല്ലാം അടങ്ങിയ സമീകൃതാഹാരം കഴിക്കുക.

2.ലഹരിവസ്തുക്കള്‍ വര്‍ജിക്കുക

മാനസിക വിഷമങ്ങളില്‍ നിന്ന് താല്‍ക്കാലിക മോചനം നേടാനാണ് പലരും മദ്യവും മയക്കുമരുന്നും പുകവലിയുമൊക്കെ ശീലമാക്കുന്നത്. പക്ഷേ, യാഥാര്‍ത്ഥ്യമെന്തെന്നുവച്ചാല്‍ ഈ ലഹരിവസ്്തുക്കള്‍ തന്നെ നമ്മുടെ മാനസികാരോഗ്യം തകര്‍ക്കുന്നു.

3.ആവശ്യത്തിന് ഉറക്കം ഉറപ്പുവരുത്തുക

മുതിര്‍ന്ന ഒരു മനുഷ്യന് 6 മുതല്‍ 8 മണിക്കൂര്‍ വരെ ഉറക്കം ആവശ്യമാണ്. എല്ലാ ദിവസവും മതിയായ ഉറക്കം ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുക. എല്ലാ ദിവസവും ഒരേ സമയത്ത് ഉറങ്ങുകയും എഴുന്നേല്‍ക്കുകയും ചെയ്യുന്നത് നല്ല ശീലമാണ്. മൊബൈല്‍,ലാപ്‌ടോപ്പ് തുടങ്ങി ഉറക്കത്തെ തടസ്സപ്പെടുത്താന്‍ സാധ്യതയുള്ളവയെല്ലാം ദൂരെമാറ്റി വയ്ക്കുക. ഉറങ്ങുന്നതിന് തൊട്ടുമുമ്പ് ശാന്തമായ സംഗീതം ആസ്വദിക്കുന്നതും നന്നായൊന്ന് കുളിയ്ക്കുന്നതും സുഖനിദ്ര പ്രദാനം ചെയ്യും.

4. പതിവായി വ്യായാമം ചെയ്യുക

നിത്യജീവിതത്തിലെ തിരക്കുകള്‍ക്കിടയില്‍ നമ്മുടെ മടി കൊണ്ട് ഒഴിവാക്കപ്പെട്ടുപോകുന്ന ഒന്നാണ് നിത്യേനയുള്ള വ്യായാമം. വേഗത്തിലുള്ള നടത്തം,ജോഗിങ്,ഓട്ടം,എയറോബിക്‌സ്,നൃത്തം തുടങ്ങിയ വ്യായാമങ്ങളെല്ലാം നമ്മുടെ മാനസികാവസ്ഥയെ പോസിറ്റീവ് നിലയിലേയ്ക്ക് ഉയര്‍ത്തുന്ന രാസവസ്തുക്കളെ ഉല്പാദിപ്പിക്കുന്നു. തുടക്കത്തില്‍ 20 മുതല്‍ 30 മിനിട്ടുവരെ എന്നും രാവിലെ വ്യായാമത്തിനായി ചിലവഴിക്കുക.സാവകാശം ഇത്് 60 മിനിട്ടാക്കി ഉയര്‍ത്താം.

5. ധ്യാനവും യോഗയും നല്ലത്്

അനാവശ്യമായ ഉത്കണ്്ഠയും സമ്മര്‍ദങ്ങളുമകറ്റി മനസ്സിനെ ശാന്തമാക്കാന്‍ അല്‍പനേരത്തെ ദീര്‍ഘശ്വസനത്തിനു കഴിയുമെന്ന്് പല പഠനങ്ങളിലും തെളിഞ്ഞതാണ്.എന്നും പത്തുമിനിട്ടുനേരം ദീര്‍ഘശ്വസനം ശീലമാക്കുന്നത് നാഡീഞരമ്പുകളുടെ സുഖാവസ്ഥയ്ക്കും ശാന്തമായ ഉറക്കം ലഭിയ്ക്കാനും സഹായിക്കും. അതോടൊപ്പം തന്നെ മനസ്സിന്റെ ടെന്‍ഷനകറ്റി പോസിറ്റീവ് മനോനില കൈവരിയ്ക്കാനും കഴിയും.

6. കൃത്യമായ ദിനചര്യ ഉണ്ടാക്കുക

നമ്മുടെ ദൈനംദിന ജീവിതത്തിന് നിയന്ത്രണവും സ്ഥിരതയുമുണ്ടാകാന്‍ ആദ്യം വേണ്ടത്് ജീവിതത്തിലെ ചെറുതും വലുതുമായ എല്ലാ കാര്യങ്ങളിലും അടുക്കും ചിട്ടയും പാലിക്കുക എന്നതാണ്. എന്നും ചെയ്യേണ്ട കാര്യങ്ങള്‍ക്ക് ഒരു ടൈംടേബിള്‍ ഉണ്ടാക്കുക. ഓരോ ദിവസവും ചെയ്യേണ്ട കാര്യങ്ങള്‍ മുന്‍കൂട്ടി തീരുമാനിക്കുകയും ആവശ്യമായ തയാറെടുപ്പുകള്‍ നടത്തുകയും ചെയ്യുക. ഇങ്ങനെയൊന്നുമല്ലാതെ ക്രമരഹിതമായ ജീവിതം നയിക്കുന്നവര്‍ സദാ അസ്വസ്ഥചിത്തരും ജീവിതത്തോട് വിരക്തി അനുഭവപ്പെടുന്നവരുമായിരിക്കും. ഇതു പിന്നീട് സ്വയം വിലകുറച്ചുകാണുന്നതിലേയ്ക്കും ഭാവിയെക്കുറിച്ച് പ്രതീക്ഷകളില്ലായ്മയിലേക്കും നിരാശകളിലേയ്ക്കുമൊക്കെ അവരെ നയിക്കുന്നു.

7. സഹായം ആവശ്യപ്പെടാന്‍ മടി വേണ്ട

രണ്ടാഴ്ചയോ അതില്‍ക്കൂടുതലോ നീണ്ടുനില്‍ക്കുന്നതും പെട്ടെന്നുണ്ടായതുമായ സ്വഭാവ വ്യത്യാസങ്ങള്‍,ഉറക്കവും വിശപ്പും ഇല്ലായ്മ, ദൈനംദിന പ്രവൃത്തികളോടൊന്നും താല്പര്യമില്ലായ്മ, എല്ലാവരില്‍ നിന്നുമുള്ള ഉള്‍വലിയല്‍, ഉത്സാഹക്കുറവ്, ഒന്നിലും ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കഴിയാതിരിക്കുക,കാരണമില്ലാതെ കരച്ചില്‍ വരിക,ആത്മഹത്യയെക്കുറിച്ചുള്ള ചിന്തകള്‍ ഇവയെല്ലാം വിഷാദരോഗത്തിന്റെ സൂചനകളാവാം. അതുകൊണ്ടുതന്നെ ഇത്തരം ലക്ഷണങ്ങളെ ഒരിക്കലും അവഗണിക്കാതിരിക്കുക. ഉടന്‍ തന്നെ ഒരു മനോരോഗ വിദഗ്ധന്റെ സഹായം തേടുക.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുവനടിയെ ബലാത്സംഗം ചെയ്‌തെന്ന കേസ്: നടന്‍ സിദ്ദിഖിന്റെ താല്‍ക്കാലിക ജാമ്യം തുടരും

Kerala
  •  a month ago
No Image

സഫിയയുടെ ശേഷിപ്പുകൾ ഏറ്റുവാങ്ങി, മതാചാരപ്രകാരം സംസ്കരിക്കും

Kerala
  •  a month ago
No Image

മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി 85 ദിവസം പ്രായമായ കുഞ്ഞിന് ദാരുണാന്ത്യം

Kerala
  •  a month ago
No Image

'ഗസ്സയില്‍ ഇസ്‌റാഈല്‍ നടത്തുന്നത് വംശഹത്യ' സഊദി കിരീടാവകാശി; ഫലസ്തീന് യു.എന്നില്‍ പൂര്‍ണ അംഗത്വത്തിന് അര്‍ഹതയുണ്ടെന്നും മുഹമ്മദ് ബിന്‍ സല്‍മാന്‍

International
  •  a month ago
No Image

ചേലക്കര മണ്ഡലത്തില്‍ കാറില്‍ നിന്ന് 19.70 ലക്ഷം പിടികൂടി ഇലക്ഷന്‍ സ്‌ക്വാഡ്; തെരഞ്ഞെടുപ്പിന് കൊണ്ടുവന്ന പണമോയെന്ന് പരിശോധന

Kerala
  •  a month ago
No Image

പൊലിസ് വിലക്ക് മറികടന്ന് അന്‍വര്‍, ചേലക്കരയില്‍ വാര്‍ത്താസമ്മേളനം; എല്‍.ഡി.എഫ് മദ്യവും പണവും ഒഴുക്കി വോട്ടുപിടിക്കുന്നെന്ന് ആരോപണം

Kerala
  •  a month ago
No Image

കൂറുമാറ്റ കോഴ വിവാദം; തോമസ് കെ തോമസിന് എന്‍.സി.പിയുടെ ക്ലീന്‍ചിറ്റ്

Kerala
  •  a month ago
No Image

വയനാട് ദുരിതാശ്വാസം: ബിരിയാണി ചലഞ്ച് നടത്തി കിട്ടിയ ഒന്നേകാല്‍ ലക്ഷം തട്ടി; സി.പി.എം ബ്രാഞ്ച് സെക്രട്ടറി ഉള്‍പെടെ മൂന്ന് പേര്‍ക്കെതിരെ കേസ് 

Kerala
  •  a month ago
No Image

'ഹിന്ദു മല്ലു ഓഫിസേഴ്‌സ് ഗ്രൂപ്പ്' ഗോപാലകൃഷ്ണനെതിരെ കേസില്ല; സര്‍ക്കാര്‍ നിര്‍ദ്ദേശം ലഭിച്ചില്ലെന്ന് പൊലിസ്, സാങ്കേതിക തടസ്സമെന്ന് വിശദീകരണം

Kerala
  •  a month ago
No Image

അബ്ദുറഹീമും മാതാവും നേരിൽ കണ്ടു, 18 വർഷങ്ങൾക്കുശേഷം

Kerala
  •  a month ago