HOME
DETAILS
MAL
ഫുട്ബോള്‍ താരം സി.കെ വിനീതിനെ ജോലിയില്‍നിന്നു പിരിച്ചുവിട്ടു
backup
May 18 2017 | 08:05 AM
കൊച്ചി: കേരള ഫുട്ബോള്‍ താരം സി.കെ വിനീതിനെ അക്കൗണ്ടന്റ് ജനറല്‍ ഓഫിസിലെ ജോലിയില്‍നിന്നു പുറത്താക്കി. മതിയായ ഹാജരില്ലെന്ന കാരണത്താലാണ് പിരിച്ചുവിടല്‍. കായികമന്ത്രി എ.സി മൊയ്തീന് സി.കെ വിനീതിനെ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ടിരുന്നെങ്കിലും ഫലമുണ്ടായില്ല. സ്പോര്‍ട്സ് ക്വോട്ടയിലാണ് വിനീത് ജോലിയില്‍ പ്രവേശിച്ചിരുന്നത്.
നേരത്തെ ഏജീസ് ഓഫിസില്‍നിന്നു പുറത്താക്കുമെന്ന വാര്‍ത്തകള്‍ വന്നിരുന്നു.
തന്നെ പുറത്താക്കുന്നത് മതിയായ ഹാജരില്ലെന്ന് കാണിച്ചാണ് എന്നു പറഞ്ഞ വിനീത്, കായിക താരങ്ങള്‍ക്ക് കളിക്കാണ് പ്രാധാന്യം കല്‍പ്പിക്കുന്നതെന്നും പറഞ്ഞിരുന്നു. ഇത്തരത്തിലാണ് കാര്യങ്ങളെങ്കില്‍ എങ്ങനെ കായികതാരങ്ങള്‍ സര്‍ക്കാര്‍ ജോലിയില്‍ പ്രവേശിക്കുമെന്നും വിനീത് ചോദിച്ചു.
ദേശീയ ഫുട്ബോള്‍ താരമായ വിനീത് ഐ.എസ്.എല്ലില്‍ കേരള ബ്ലാസ്റ്റേഴ്സിന്റെ താരമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."