HOME
DETAILS

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം ശക്തിപ്പെട്ടു; കേരളത്തില്‍ മഴ തുടരും

  
backup
September 19 2018 | 19:09 PM

%e0%b4%ac%e0%b4%82%e0%b4%97%e0%b4%be%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%89%e0%b4%b3%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b4%9f%e0%b4%b2%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%a8%e0%b5%8d

 

കോഴിക്കോട്: ബംഗാള്‍ ഉള്‍ക്കടലില്‍ വീണ്ടും ന്യൂനമര്‍ദം രൂപം കൊണ്ടു. ഇന്നലെ രാവിലെ രൂപംകൊണ്ട ലോ പ്രഷര്‍ ഉച്ചയോടെ ശക്തിപ്രാപിച്ച് വെല്‍ മാര്‍ക്ഡ് ലോ പ്രഷര്‍ (ഡബ്ല്യു.എം.എല്‍) ആയതായും അടുത്ത 12 മണിക്കൂറില്‍ ഇത് ഡിപ്രഷന്‍ ആകുമെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കേരളം ഒഴികെയുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ശക്തമായ മഴക്ക് ഡിപ്രഷന്‍ സാഹചര്യം ഒരുക്കും. കേരളത്തെ നേരിട്ട് ബാധിക്കില്ലെങ്കിലും സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴ തുടരാനുള്ള സാഹചര്യമുണ്ടാക്കും.
തമിഴ്‌നാടിന്റെ വടക്കന്‍ തീരദേശം,തെലങ്കാന, ബംഗാള്‍ സംസ്ഥാനങ്ങളില്‍ കനത്ത മഴക്കും ഒഡിഷ, ആന്ധ്രയുടെ തീരം, ജാര്‍ഖണ്ഡ് സംസ്ഥാനങ്ങളില്‍ തീവ്രമഴക്കും അടുത്ത 48 മണിക്കൂറില്‍ സാധ്യതയുണ്ട്. നാളെയോടെ വടക്കന്‍ ആന്ധ്രാ തീരത്തിനും തെക്കന്‍ ഒഡിഷക്കും ഇടയില്‍ ന്യൂനമര്‍ദം കരതൊടും. തുടര്‍ന്ന് വീണ്ടും ശക്തിപ്രാപിച്ച് ഡീപ് ഡ്രിപ്രഷന്‍ (അതി ന്യൂനമര്‍ദം) ആയി മാറുമെന്നും മധ്യ, കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ശക്തമായ മഴക്ക് കാരണമാകുമെന്നും കാലാവസ്ഥാ നിരീക്ഷകര്‍ പറയുന്നു.
ന്യൂനമര്‍ദത്തെ തുടര്‍ന്ന് തെക്കന്‍ ബംഗാള്‍ ഉള്‍ക്കടലിലും ആന്‍ഡമാന്‍ കടലിലും 2 ദിവസത്തേക്ക് മത്സ്യബന്ധനം നിരോധിച്ചു. പടിഞ്ഞാറന്‍ കാറ്റിന്റെ ദിശ കേരളത്തിലൂടെയായി മാറിയതിനാല്‍ അടുത്ത ദിവസങ്ങളില്‍ കേരളത്തില്‍ മിക്ക ജില്ലകളിലും മഴക്ക് സാധ്യതയുണ്ട്. അറബിക്കടലില്‍ നിന്നുള്ള കാറ്റില്‍ ഈര്‍പ്പം കുറവായതിനാല്‍ ശക്തമായ മഴക്കു സാധ്യതയില്ല.
തെക്കന്‍ കേരളത്തിലാണ് മഴക്ക് കൂടുതല്‍ സാധ്യതയെന്ന് സംസ്ഥാന കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, വയനാട് ജില്ലകളില്‍ 21 വരെ ഇടത്തരം മഴക്കും തുടര്‍ന്ന് 23 വരെ ചാറ്റല്‍ മഴക്കും സാധ്യതയുണ്ട്. തൃശൂര്‍,പാലക്കാട്,മലപ്പുറം,കോഴിക്കോട്,കണ്ണൂര്‍,കാസര്‍കോട് ജില്ലകളില്‍ ഇന്നും ഒറ്റപ്പെട്ട ഇടത്തരം മഴ ലഭിക്കാം.
അതിനിടെ ഇന്നലെ രാവിലെ വരെ സംസ്ഥാനത്ത് കൂടുതല്‍ സ്ഥലങ്ങളില്‍ മഴലഭിച്ചു. കൊയിലാണ്ടി (15), വടകര (3), അമ്പലവയല്‍ (0.2), പൊന്നാനി (3.2), എനമക്കല്‍ (4.2), വെള്ളാനിക്കര (0.4), കൊച്ചി (0.8), പെരുമ്പാവൂര്‍ (2.0), ചേര്‍ത്തല (4), മാവേലിക്കര (1.8), ആലപ്പുഴ (5.8), മാങ്കൊമ്പ് (0.5), ഹരിപ്പാട് (0.6), തൊടുപുഴ (15.4), പീരമേട് (5), തൊടുപുഴ (2.8), കോന്നി (4), പുനലൂര്‍ (11.8), നെയ്യാറ്റിന്‍കര (1), തിരുവനന്തപുരം (1.8) മില്ലി മീറ്റര്‍ മഴ രേഖപ്പെടുത്തി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തട്ടിക്കൊണ്ടുപോകൽ കേസിലെ പ്രതിയെ എംഡിഎംഎയുമായി പട്ടാമ്പി പൊലിസ് പിടികൂടി 

Kerala
  •  20 minutes ago
No Image

ഫ്രാങ്കോയിസ് ബെയ്റൂവ് പുതിയ ഫ്രഞ്ച് പ്രധാനമന്ത്രി

International
  •  33 minutes ago
No Image

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

Kerala
  •  39 minutes ago
No Image

എസ്എഫ്ഐ ആധിപത്യം അവസാനിച്ചു; 30 വർഷത്തിന് ശേഷം കുസാറ്റ് യൂണിയൻ തിരിച്ചുപിടിച്ച് കെഎസ്‌യു

Kerala
  •  an hour ago
No Image

ദുരന്ത മുഖത്തെ സേവനങ്ങള്‍ക്ക് കണക്ക് നിരത്തി കേന്ദ്രം; 132.62 കോടി ഉടന്‍ തിരിച്ചടയ്ക്കാന്‍ നിര്‍ദേശം

Kerala
  •  an hour ago
No Image

പനയംപാടം അപകടം; ലോറി ഡ്രൈവർമാരെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു

Kerala
  •  an hour ago
No Image

ഒമാന്റെ ആകാശത്ത് ഇന്നും നാളെയും ഉൽക്കാവർഷം കാണാം

oman
  •  2 hours ago
No Image

കോട്ടയത്തെ കൂട്ടിക്കൽ, വാഴൂർ പഞ്ചായത്തുകളിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു

Kerala
  •  2 hours ago
No Image

കുടുംബ സന്ദർശന വിസാ കാലയളവ് മൂന്ന് മാസമായി ഉയർത്തും; കുവൈത്ത് ആഭ്യന്തര മന്ത്രാലയം

Kuwait
  •  3 hours ago
No Image

പാലക്കാട് അപകടം; അടിയന്തര ഇടപെടൽ തേടി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിക്ക് കത്തയച്ച് എംപി വി കെ ശ്രീകണ്ഠൻ 

Kerala
  •  4 hours ago