HOME
DETAILS

അധ്യാപക നിയമനം നിലച്ചു, ഹയര്‍സെക്കന്‍ഡറി ഓണ്‍ലൈന്‍ പഠനത്തിന് തിരിച്ചടി

  
backup
November 11 2020 | 00:11 AM

%e0%b4%85%e0%b4%a7%e0%b5%8d%e0%b4%af%e0%b4%be%e0%b4%aa%e0%b4%95-%e0%b4%a8%e0%b4%bf%e0%b4%af%e0%b4%ae%e0%b4%a8%e0%b4%82-%e0%b4%a8%e0%b4%bf%e0%b4%b2%e0%b4%9a%e0%b5%8d%e0%b4%9a%e0%b5%81-%e0%b4%b9

 


സ്വന്തം ലേഖകന്‍
തൊടുപുഴ: ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളില്‍ പല വിഷയങ്ങളിലും അധ്യാപകരില്ലാത്തത് ഓണ്‍ലൈന്‍ പഠനത്തിന് തിരിച്ചടിയാകുന്നു. വിവിധ വിഷയങ്ങളില്‍ അഞ്ഞൂറോളം അധ്യാപകരെ നിയമിക്കുന്നതിന് പി.എസ്.സി. ശുപാര്‍ശ നല്‍കി പത്തു മാസമായെങ്കിലും ഇതുവരെ നിയമന ഉത്തരവു നല്‍കിയിട്ടില്ല.
ഒഴിവുള്ള സീനിയര്‍ അധ്യാപക തസ്തികകളിലേക്ക് നാനൂറിലധികം ജൂനിയര്‍ അധ്യാപകരെ സ്ഥാനക്കയറ്റം വഴി നിയമിക്കാനുള്ള നടപടികളും മരവിപ്പിച്ചിരിക്കുകയാണ്.
വിക്‌ടേഴ്‌സ് ചാനല്‍ വഴി സംപ്രേഷണം ചെയ്യുന്ന ഓണ്‍ലൈന്‍ ക്ലാസുകളെ അടിസ്ഥാനമാക്കി അധിക വിഭവങ്ങള്‍, കുറിപ്പുകള്‍, പഠന പ്രവര്‍ത്തനങ്ങള്‍ എന്നിവ നല്‍കേണ്ടത് അതാതു വിഷയങ്ങളിലെ അധ്യാപകരാണ്. ചെറിയ ക്ലാസുകളില്‍നിന്നു വിഭിന്നമായി ഹയര്‍ സെക്കന്‍ഡറിയില്‍ ഒരു വിഷയം പഠിപ്പിക്കാന്‍ ഒരധ്യാപകന്‍ മാത്രമുള്ള സാഹചര്യത്തില്‍ ആ തസ്തികകളില്‍ അധ്യാപകരെ നിയമിക്കാത്തത് വിദ്യാര്‍ഥികളെ ഏറെ വലയ്ക്കുകയാണ്.
ഒഴിവുള്ള തസ്തികകളില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ അധ്യാപകരെ നിയമിക്കാനും ഓണ്‍ലൈന്‍ ക്ലാസ് തുടങ്ങി മൂന്നുമാസം പിന്നിടുമ്പോള്‍ പോലും വിദ്യാഭ്യാസ വകുപ്പ് തയാറായിട്ടില്ല.
ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ പ്രിന്‍സിപ്പല്‍ ആഴ്ചയില്‍ 28 പീരിയഡ് എടുക്കണമെന്നാണ് വ്യവസ്ഥ. എന്നാല്‍ സംസ്ഥാനത്ത് നാല്‍പതിലധികം സര്‍ക്കാര്‍ സ്‌കൂളുകളില്‍ പ്രിന്‍സിപ്പല്‍ തസ്തിക ഒഴിഞ്ഞുകിടക്കുകയാണ്. അതിനാല്‍ വിഷയം പഠിപ്പിക്കാന്‍ അധ്യാപകരില്ല. സംശയനിവാരണം നടത്തുന്നതിനും പഠനപ്രവര്‍ത്തനങ്ങളെ വിലയിരുത്തുന്നതിനും അധ്യാപകരില്ലാത്ത അവസ്ഥ തങ്ങളുടെ കുട്ടികളെ ഏറെ വലയ്ക്കുന്നതായി രക്ഷിതാക്കളും പരാതിപ്പെടുന്നുണ്ട്.
ഹൈറേഞ്ച് മേഖലയിലേക്ക് സ്ഥലംമാറ്റം ലഭിച്ചവര്‍ പലരും ജോലിക്കെത്താന്‍ തയാറാകുന്നുമില്ല.
കൊവിഡ് സാഹചര്യത്തില്‍ സ്‌കൂളുകള്‍ തുറന്നില്ലെങ്കില്‍ക്കൂടി അധ്യാപക നിയമനവും സ്ഥാനക്കയറ്റവും പത്തു മാസത്തോളമായി മരവിപ്പിച്ച സര്‍ക്കാര്‍ നടപടിയാണ് സ്ഥിതി ഏറെ വഷളാക്കിയതെന്ന് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ടീച്ചേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റി ആരോപിക്കുന്നു.
തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വന്നതിനാല്‍ ഇത്തരം തസ്തികകളിലെ അധ്യാപക നിയമനം ഇനിയും നീളും. അത്രയും ദിവസങ്ങള്‍ കൂടി ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികളുടെ പഠനം തടസപ്പെടാതിരിക്കാന്‍ ദിവസ വേതനാടിസ്ഥാനത്തില്‍ അധ്യാപകരെ നിയമിക്കാനുള്ള ഉത്തരവ് അടിയന്തരമായി പുറപ്പെടുവിക്കണമെന്നാണ് ആവശ്യം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'വാറോല കൈപ്പറ്റട്ടെ'; സുഖിപ്പിച്ച് സംസാരിക്കണമെന്ന് ഭരണഘടനയില്‍ പറഞ്ഞിട്ടില്ല: എന്‍ പ്രശാന്ത്

Kerala
  •  a month ago
No Image

ഫോട്ടോ എടുക്കാന്‍ അടുത്ത് വന്ന പ്രവര്‍ത്തകനെ തൊഴിച്ച് ബി.ജെ.പി നേതാവ്; ദൃശ്യങ്ങള്‍ പുറത്ത്, വിമര്‍ശനം രൂക്ഷം 

National
  •  a month ago
No Image

യുവനടിയെ ബലാത്സംഗം ചെയ്‌തെന്ന കേസ്: നടന്‍ സിദ്ദിഖിന്റെ താല്‍ക്കാലിക ജാമ്യം തുടരും

Kerala
  •  a month ago
No Image

സഫിയയുടെ ശേഷിപ്പുകൾ ഏറ്റുവാങ്ങി, മതാചാരപ്രകാരം സംസ്കരിക്കും

Kerala
  •  a month ago
No Image

മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി 85 ദിവസം പ്രായമായ കുഞ്ഞിന് ദാരുണാന്ത്യം

Kerala
  •  a month ago
No Image

'ഗസ്സയില്‍ ഇസ്‌റാഈല്‍ നടത്തുന്നത് വംശഹത്യ' സഊദി കിരീടാവകാശി; ഫലസ്തീന് യു.എന്നില്‍ പൂര്‍ണ അംഗത്വത്തിന് അര്‍ഹതയുണ്ടെന്നും മുഹമ്മദ് ബിന്‍ സല്‍മാന്‍

International
  •  a month ago
No Image

ചേലക്കര മണ്ഡലത്തില്‍ കാറില്‍ നിന്ന് 19.70 ലക്ഷം പിടികൂടി ഇലക്ഷന്‍ സ്‌ക്വാഡ്; തെരഞ്ഞെടുപ്പിന് കൊണ്ടുവന്ന പണമോയെന്ന് പരിശോധന

Kerala
  •  a month ago
No Image

പൊലിസ് വിലക്ക് മറികടന്ന് അന്‍വര്‍, ചേലക്കരയില്‍ വാര്‍ത്താസമ്മേളനം; എല്‍.ഡി.എഫ് മദ്യവും പണവും ഒഴുക്കി വോട്ടുപിടിക്കുന്നെന്ന് ആരോപണം

Kerala
  •  a month ago
No Image

കൂറുമാറ്റ കോഴ വിവാദം; തോമസ് കെ തോമസിന് എന്‍.സി.പിയുടെ ക്ലീന്‍ചിറ്റ്

Kerala
  •  a month ago
No Image

വയനാട് ദുരിതാശ്വാസം: ബിരിയാണി ചലഞ്ച് നടത്തി കിട്ടിയ ഒന്നേകാല്‍ ലക്ഷം തട്ടി; സി.പി.എം ബ്രാഞ്ച് സെക്രട്ടറി ഉള്‍പെടെ മൂന്ന് പേര്‍ക്കെതിരെ കേസ് 

Kerala
  •  a month ago