HOME
DETAILS

എം.എസ്.എഫ് സംസ്ഥാന സമ്മേളനത്തിന് നാളെ കൊടി ഉയരും

  
backup
July 27 2016 | 18:07 PM

%e0%b4%8e%e0%b4%82-%e0%b4%8e%e0%b4%b8%e0%b5%8d-%e0%b4%8e%e0%b4%ab%e0%b5%8d-%e0%b4%b8%e0%b4%82%e0%b4%b8%e0%b5%8d%e0%b4%a5%e0%b4%be%e0%b4%a8-%e0%b4%b8%e0%b4%ae%e0%b5%8d%e0%b4%ae%e0%b5%87%e0%b4%b3-5


കണ്ണൂര്‍: എം.എസ്.എഫ് സംസ്ഥാന സമ്മേളനത്തിനു നാളെ കണ്ണൂരില്‍ കൊടി ഉയരും. കണ്ണൂര്‍ പൊലിസ് മൈതാനിയില്‍ പ്രത്യേകം സജ്ജമാക്കിയ ഹബീബ് സ്‌ക്വയറിലാണു സമ്മേളനം. മുസ്‌ലിംലീഗ് രൂപീകരണാനന്തരം ആദ്യസമ്മേളനം നടത്തിയ പാലക്കാട് പുതുനഗരത്ത് നിന്നാരംഭിച്ച പതാകജാഥയും മഞ്ചേശ്വരത്ത് നിന്നാരംഭിച്ച കൊടിമര ജാഥയും നാളെ വൈകുന്നേരം അഞ്ചിന് കണ്ണൂരിലെത്തുമെന്നു സംസ്ഥാന പ്രസിഡന്റ് ടി.പി അഷ്‌റഫലി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. തുടര്‍ന്നു ഗാന്ധി സ്‌ക്വയറില്‍ നിന്നു പ്രകടനമായി സമ്മേളനനഗരിയായ ഹബീബ് സ്‌ക്വയറിലേക്ക് ആനയിക്കും.


സംസ്ഥാന പ്രസിഡന്റ് ടി.പി.അഷ്‌റഫലി പതാക ഉയര്‍ത്തുന്നതോടെ സമ്മേളനത്തിനു തുടക്കമാകും. 30നു രാവിലെ ഒന്‍പതിന് പ്രതിനിധി സമ്മേളനം മുസ്‌ലിംലീഗ് ദേശീയ പ്രസിഡന്റ് ഇ. അഹമ്മദ് എം.പി ഉദ്ഘാടനം ചെയ്യും. 9262 പ്രതിനിധികള്‍ പങ്കെടുക്കും. വിവിധ സെഷനുകളിലായി രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക വിദ്യാഭ്യാസ മേഖലയിലെ പ്രമുഖര്‍ സംബന്ധിക്കും. രാത്രി ഏഴിന് പൊതുസമ്മേളനം മുസ്‌ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹൈദരലി തങ്ങള്‍ ഉദ്ഘാടനം ചെയ്യും.

പാണക്കാട് സാദിഖലി തങ്ങള്‍ മുഖ്യാതിഥിയാകും. പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി മുഖ്യപ്രഭാഷണം നടത്തും. കെ.എം ഷാജി എം.എല്‍.എ സമാപന പ്രഭാഷണം നടത്തും. 31നു നവനീതം ഓഡിറ്റോറിയത്തില്‍ മെമ്പര്‍ഷിപ്പ് അടിസ്ഥാനത്തില്‍ രൂപീകരിച്ച പുതിയ കൗണ്‍സില്‍ അംഗങ്ങളുടെ യോഗത്തില്‍ പുതിയ ഭാരവാഹികളെ തെരഞ്ഞെടുക്കും.


സംസ്ഥാന ജനറല്‍ സെക്രട്ടറി പി.ജി മുഹമ്മദ്, സംഘാടകസമിതി ഭാരവാഹികളായ വി.കെ.അബ്ദുല്‍ഖാദര്‍ മൗലവി, പി. കുഞ്ഞിമുഹമ്മദ്, അബ്ദുല്‍കരീം ചേലേരി, കബീര്‍ കണ്ണാടിപ്പറമ്പ് എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.  

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആലത്തൂരിൽ പെട്രോൾ കുപ്പിക്ക് കൊളുത്തി വീട്ടിലേക്കെറിഞ്ഞു; യുവാവ് കസ്റ്റഡിയിൽ

Kerala
  •  2 months ago
No Image

തൃശൂരിൽ സ്വർണാഭരണ നിർമ്മാണ കേന്ദ്രങ്ങളിലും കടകളിലും വൻ റെയ്ഡ്; കണക്കിൽ പെടാത്ത സ്വർണം പിടിച്ചെടുത്തു

Kerala
  •  2 months ago
No Image

താമസക്കാരോട് ബയോമെട്രിക് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ അഭ്യര്‍ഥിച്ച് കുവൈത്ത് ആഭ്യന്തര മന്ത്രാലയം

Kuwait
  •  2 months ago
No Image

വിഴിഞ്ഞം തീരക്കടലിൽ കടലിൽ ചുഴലിക്കാറ്റിനോട് സമാനമായ ഒരു പ്രതിഭാസം; ​ദൃശ്യമായത് അരമണിക്കൂർ നേരം

Kerala
  •  2 months ago
No Image

60 വയസ്സ് കഴിഞ്ഞ സഊദികള്‍ക്കും പ്രവാസികള്‍ക്കും റിയാദ് സീസണ്‍ ഫെസ്റ്റില്‍ സൗജന്യ പ്രവേശനം

Saudi-arabia
  •  2 months ago
No Image

തെരഞ്ഞെടുപ്പിനൊരുങ്ങി മഹാവികാസ് അഘാഡി സഖ്യം; സീറ്റ് വിഭജനം പൂര്‍ത്തിയായി 

National
  •  2 months ago
No Image

ലീഗ് എസ്‌ഡിപിഐയെ പോലെയെന്ന് എംവി ഗോവിന്ദൻ; പാലക്കാട് സരിൻ ഒന്നാമതെത്തും

Kerala
  •  2 months ago
No Image

കൊല്ലത്തും ഇടുക്കിയിലും കനത്ത മഴ; മലവെള്ളപ്പാച്ചിലിൽ തൊഴിലുറപ്പ് തൊഴിലാളി മരിച്ചു, 10 ജില്ലകളിൽ യെല്ലോ അലർട്ട്

Kerala
  •  2 months ago
No Image

ക്യു എസ് ഫൗണ്ടേഷന്റെ അറബ് യൂണിവേഴ്‌സിറ്റി റാങ്കിംഗ് 2025 പ്രഖ്യാപിച്ചു

uae
  •  2 months ago
No Image

ഭീകരാക്രമണത്തിൽ നടുങ്ങി തുർക്കി; വെടിവെപ്പിലും,സ്ഫോടനത്തിലും നിരവധിപേർ കൊല്ലപ്പട്ടു

International
  •  2 months ago